ദേശീയ വിരമുക്​ത ദിനം: ഏഴുലക്ഷം കുട്ടികൾക്ക്​ ഗുളിക നൽകും

ആറ് മാസത്തിലൊരിക്കൽ വിരക്കെതിരെ ആൽബൻഡസോൾ ഗുളിക കഴിക്കണം കുട്ടികൾക്ക് ശുചിത്വ ശീലങ്ങൾ കർശനമായി പഠിപ്പിക്കണം തൃശൂർ: ദേശീയ വിരമുക്ത ദിനമായ ആഗസ്റ്റ് 10ന് ജില്ലയിൽ 7.12 ലക്ഷം കുട്ടികൾക്ക് വിരക്കെതിരെ ഗുളിക നൽകും. ഒന്നിനും 19നും ഇടയിലുള്ളവർക്കാണ് നൽകുന്നതെന്ന് ഡി.എം.ഒയുടെ ചുമതല വഹിക്കുന്ന േഡാ. ബിന്ദു തോമസ്, ഡോ. ടി.വി. സതീശൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അങ്കണവാടികൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ എന്നിവിടങ്ങൾ േകന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ അങ്കണവാടി വർക്കർമാരും ക്ലാസ് ടീച്ചർമാരുമാണ് ഗുളിക നൽകുക. വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ദിനാചരണം. ആറ് മാസത്തിലൊരിക്കൽ വിരക്കെതിരെ ആൽബൻഡസോൾ ഗുളിക കഴിക്കണം. കുട്ടികൾക്ക് ശുചിത്വ ശീലങ്ങൾ കർശനമായി പഠിപ്പിക്കണം. ഇതി​െൻറ ഭാഗമായി കുട്ടികളെ ചെരിപ്പിട്ട് നടക്കാൻ നിർബന്ധിക്കണം. സ്ഥിരം ചികിത്സയുള്ളവരും പനിയുള്ളവരും ഗുളിക കഴിക്കേണ്ടതില്ല. ഒരാഴ്ച്ച മുമ്പ് വിരക്കെതിരെ ഗുളിക കഴിച്ചവരും ഇൗ ദിവസം ഗുളിക കഴിക്കണം. ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് 10ന് തൃശൂർ സ​െൻറ് െക്ലയേഴ്സ് കോൺവൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വാർത്തസമ്മേളനത്തിൽ ഡോ. ഉണ്ണികൃഷ്ണൻ, ഹരിത ദേവി എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.