സൈക്ലിംഗ്​ ടീം സെലക്ഷൻ

സൈക്ലിങ് ടീം സെലക്ഷൻ തൃശൂർ: തൃശൂർ സൈക്ലിങ് അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീം അംഗങ്ങളുടെ െതരഞ്ഞെടുപ്പ് വെള്ളിയാഴ്ച മുളങ്കുന്നത്തുകാവിൽ ആരോഗ്യ സർവകലാശാല ഗ്രൗണ്ടിൽ നടക്കും. രാവിലെ ആറു മുതൽ ഒമ്പത് വരെയും വൈകിട്ട് മൂന്നു മുതൽ ആറ് വരെയുമാണ് െതരഞ്ഞെടുപ്പ്. ഫോൺ: 62824 60936, 94471 34041. തൊഴിലുറപ്പ് തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ കലക്ടറേറ്റ് മാർച്ച് കർഷക സംഘം സംസ്ഥാന പ്രസിഡൻറ് ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി. തങ്കം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി സ്വാഗതവും എ.എസ്. ദിനകരൻ നന്ദിയും പറഞ്ഞു. എം.എം. അവറാച്ചൻ, പി.എൻ. സുരേന്ദ്രൻ, കമലം ഗോപി, സാവിത്രി സദാനന്ദൻ എന്നിവർ സംസാരിച്ചു. ആയിരക്കണക്കിന് തൊഴിലാളികൾ ഒപ്പിട്ട നിവേദനം കലക്ടർക്ക് കൈമാറി. ഓണക്കാലത്ത് കുറഞ്ഞത് 2,000 രൂപ ഉത്സവബത്ത അനുവദിക്കുക, നിയമം ഉറപ്പ് നൽകുന്ന 100 തൊഴിൽദിനങ്ങൾ തൊഴിലിന് സന്നദ്ധരായ മുഴുവൻ കുടുംബങ്ങൾക്കും നൽകുക, തൊഴിലുറപ്പ് കൗൺസിലിൽ കുടുതൽ സാങ്കേതിക വിദഗ്ധരെ നിയമിച്ച് പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കുക, ഗ്രാമപഞ്ചായത്ത് തല പ്രവർത്തനം ഫലപ്രദമായി നിരീക്ഷിക്കാൻ സംവിധാനമുണ്ടാക്കുക, മതിയായ പരിശീലനം നൽകുക, തൊഴിലെടുത്താൽ രണ്ടാഴ്ചക്കകം കൂലി നൽകണമെന്ന വ്യവസ്ഥ പാലിക്കാൻ കേന്ദ്ര സർക്കാറിൽ സമർദം ചെലുത്തുക, തൊഴിൽ സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ ആക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രത്തിൽ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പൊലീസ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്: ജില്ല ഒാവറോൾ ചാമ്പ്യൻ തൃശൂർ: സംസ്ഥാന പൊലീസ് ബോഡി ബിൽഡിങ്, വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഒാവറോൾ ചാമ്പ്യൻമാരായ തൃശൂർ ജില്ല പവർ ലിഫ്റ്റിങിൽ റണ്ണർ അപ്പായി. ആലപ്പുഴയിൽ നടന്ന മത്സരത്തിൽ 16 അംഗ ടീമാണ് ജില്ലയെ പ്രതിനിധാനം ചെയ്തത്. ബെസ്റ്റ് ലിഫ്റ്ററായി സ്റ്റിജോ ജോസ് തെരഞ്ഞെടുക്കപ്പെട്ടു. എ.എസ്.ഐ രാമചന്ദ്രൻ (റൂറൽ ഡി.സി.ആർ.ബി), വി.ജി. ഗംഗേഷ് (ചെറുതുരുത്തി), ബിനോയ് (മെഡിക്കൽ കോളജ്), സ്റ്റിജോ (മണ്ണുത്തി), സുനിൽകുമാർ (മുനക്കൽകടവ്), ബിജു (ജില്ല ക്രൈംബ്രാഞ്ച്), ശ്രീനാഥ് (പീച്ചി), നിധീഷ് (ഈസ്റ്റ് പൊലീസ് സ്റ്റേഷൻ), ജോയ് തോമാസ് (കുന്നംകുളം), ശ്രീനാഥ് (പീച്ചി), അസീസ് മോൻഷാ (വെസ്റ്റ് പൊലീസ്), ഗിരീഷ് (ഗുരുവായൂർ ടെമ്പിൾ) ജിയോ (ഈസ്റ്റ് പൊലീസ്), സതീഷ് (ട്രാഫിക്) എന്നിവരാണ് വിവിധയിനങ്ങളിൽ മത്സരിച്ചത്. സിറ്റി പൊലീസ് ചേംബറിൽ വിജയികളെ അനുമോദിച്ചു. എ.സി.പിമാരായ എം.കെ. ഗോപാലകൃഷ്ണൻ, ടി.എസ്. സിനോജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.