തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ കലക്‌ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ല പ്രസിഡൻറ് പി. തങ്കം അധ്യക്ഷത വഹിച്ചു. യൂനിയന്‍ ജില്ല സെക്രട്ടറി സേവ്യര്‍ ചിറ്റിലപ്പിള്ളി, എ.എസ്. ദിനകരന്‍, കമല ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണത്തിന് കുറഞ്ഞത് 2000 രൂപ ബോണസ് നല്‍കുക, നിയമം ഉറപ്പു നല്‍കുന്ന നൂറു തൊഴില്‍ ദിനങ്ങള്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും ലഭ്യമാക്കുക, തൊഴിലുറപ്പ് കൗൺസിലിൽ കുടുതൽ സാങ്കേതിക വിദഗ്ധരെ നിയമിച്ച് പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കുക, ഗ്രാമപഞ്ചായത്ത് തല പ്രവർത്തനം ഫലപ്രദമായി നിരീക്ഷിക്കുവാൻ സംവിധാനമുണ്ടാക്കുക, മതിയായ പരിശീലനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.