തൃശൂർ: സംസ്കൃത പഠന -ഗവേഷണ രംഗങ്ങൾ പഴയചട്ടക്കൂടിൽ നിന്ന് മാറി ജനോപകാരപ്രദവും ജൈവവുമായിരിക്കണമെന്ന് കേരള കലാമണ്ഡലം കൽപിത സർവകലാശാല മുൻ വി.സി ഡോ. കെ.ജി. പൗലോസ്. ഇതര സംസ്ഥാനങ്ങളിലെന്നപോലെ കേരള സംസ്കൃത അക്കാദമി സർക്കാർ ഏറ്റെടുത്ത് മലയാള സാഹിത്യ അക്കാദമിയെപ്പോലെ വളർത്തണമെന്ന് അക്കാദമി ചെയർമാൻ ഡോ. കെ.ടി. മാധവൻ ആവശ്യപ്പെട്ടു. പുരസ്കാര ജേതാവ് ഡോ. എൻ.പി. ഉണ്ണിയെ ഡോ. പി.സി. മുരളി മാധവൻ പരിചയപ്പെടുത്തി. സംസ്കൃത ഭാഷക്കും സാഹിത്യത്തിനും നൽകിയ 'സംസ്കൃതി' പുരസ്കാരം സംസ്കൃത പണ്ഡിതനും ഗവേഷകനുമായ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻവൈസ് ചാൻസലറായ ഡോ. എൻ.പി. ഉണ്ണിക്ക് സമർപ്പിച്ചു. ഡോ. കെ.എ. രവീന്ദ്രൻ പ്രശസ്തി പത്രം വായിച്ചു. സഹൃദയ തിലകൻ രാമപ്പിഷാരടിയുടെ 'ബാലപ്രിയ' വ്യാഖ്യാനത്തോട് കൂടിയ വ്യുൽപത്തിവാദം, സംസ്കൃത വികാസം-സങ്കൽപവും മാർഗരേഖയും' എന്നീ പുസ്തകങ്ങൾ പ്രഫ. ടി. ആര്യാദേവി, കലാമണ്ഡലം രജിസ്ട്രാർ ഡോ. കെ. സുന്ദരേശന് നൽകി പ്രകാശനം ചെയ്തു. അക്കാദമി സെക്രട്ടറി ഡോ. വി.കെ. വിജയൻ സ്വാഗതവും ഡോ. എം.വി. നടേശൻ നന്ദിയും പറഞ്ഞു. തൃശൂർ നഗരത്തിൽ 500ൽപരം പൂമരത്തൈകൾ നട്ടു തൃശൂർ: ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് അസോസിയേഷൻ (ബി.ഡി.എ) 'വൃക്ഷമിത്ര' പദ്ധതി ഭാഗമായി നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ 500ൽപരം വിവിധ ഇനങ്ങളിൽപെട്ട പൂമരത്തൈകൾ നട്ടു. മേയർ അജിത ജയരാജൻ, തേറമ്പിൽ രാമകൃഷ്ണൻ, ഒൗഷധി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ്. രജിതൻ തുടങ്ങിയവർ ചേർന്ന് തേക്കിൻകാട് മൈതാനിയിൽ പൂമരത്തൈകൾ നട്ട് തുടക്കം കുറിച്ചു. വടക്കുന്നാഥൻ ദേവസ്വം മാനേജർ കെ.കെ. രാജൻ, തിരുവമ്പാടി ദേവസ്വം ജോ. സെക്രട്ടറി പി. രാധാകൃഷ്ണൻ, കോർപറേഷൻ കൗൺസിലർമാരായ കെ. മഹേഷ് തുടങ്ങിയവർ പെങ്കടുത്തു. ബി.ഡി.എ സംസ്ഥാന പ്രസിഡൻറ് എം. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് ജോജു വാസുദേവൻ, ജോ. സെക്രട്ടറി ഗിരീഷ് ചന്ദ്, ട്രഷറർ പ്രവീൺ ഗോപി, എക്സി. അംഗങ്ങളായ മിനി ദേവദാസ്, രമേഷ്ബാബു, രാജഗോപാൽ കെ.ബി, ഗയാസ്, ജോയ് തോമസ്, സൻജു, വിനീഷ്, മനോജ് മാത്യു, ബിജു രാവുണ്ണി എന്നിവർ നേതൃത്വം കൊടുത്തു. സംസ്ഥാന സെക്രട്ടറി പി.കെ. അലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.