ബോംബ്​ ഭീഷണി: പൂജാരിക്ക്​ ജാമ്യം

തൃശൂർ: രാഷ്ട്രപതി പെങ്കടുക്കുന്ന പരിപാടിയിൽ ബോംബ് വെക്കുമെന്ന് ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അറസ്റ്റിലായ പൂജാരിക്ക് ജാമ്യം. ചിറക്കൽ ക്ഷേത്രത്തിലെ പൂജാരി ജയരാമനെയാണ് ജാമ്യത്തിൽ വിട്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് തൃശൂർ സ​െൻറ് തോമസ് കോളജിലെ പരിപാടിക്കെത്തുേമ്പാൾ ബോംബ് വെക്കുമെന്ന് ജയരാമൻ പൊലീസ് കൺേട്രാൾ റൂമിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. ഇേതത്തുടർന്നാണ് അറസ്റ്റിലായത്. രാഷ്ട്രപതിയുടെ തൃശൂർ, ഗുരുവായൂർ സന്ദർശനം കഴിഞ്ഞ് പോകുന്നതുവരെ മുൻകരുതലെന്ന നിലയിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇന്നലെയാണ് ജാമ്യത്തിൽ വിട്ടത്. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.