പട്ടിക്കാട്: തുരങ്കത്തിന് മുകളില്‍ നിന്നുള്ള മണ്ണിടിച്ചില്‍ സൃഷ്‌ടിക്കുന്ന ആശങ്കയെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രോജക്‌ട് ഡയറക്‌ടര്‍ സുരേഷിന് മറുപടിയില്ല. മണ്‍തിട്ട ഉറപ്പിക്കാന്‍ ഇരുമ്പ് നെറ്റിട്ട് കോണ്‍ക്രീറ്റ് നടത്തിയിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്. എന്നിട്ടും വന്‍തോതിലുണ്ടായ മണ്ണിടിച്ചില്‍ ദുര്‍ബലാവസ്ഥയെയല്ലെ കാണിക്കുന്നതെന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന വിമര്‍ശനം കൂടി സുരേഷ് നടത്തി. നേരത്തെ തുരങ്കത്തിെൻറ കിഴക്ക് ഭാഗത്ത് പാറ ഇടിയുന്നതായിരുന്നു ഭീഷണി. പടിഞ്ഞാറ് ഭാഗത്ത് തുരങ്കമുഖത്ത് വന്‍ തോതില്‍ മണ്ണിടിഞ്ഞും പ്രതിസന്ധി ഉണ്ടായിരുന്നു. അവിടെ മണല്‍ചാക്ക് ഇട്ട് ബലപ്പെടുത്തിയാണിപ്പോള്‍ മണ്ണിടിച്ചിൽ തടഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.