ചാലക്കുടി: കേരള സംസ്ഥാന എക്സൈസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ വിമുക്തി മിഷൻ ആഗസ്റ്റ് 12 ന് കൊച്ചിയിൽ നടത്തുന്ന മൺസൂൺ മാരത്തണിെൻറ പ്രചാരണാർഥം ചാലക്കുടിയിൽ 'ഫൺ റൺ' സംഘടിപ്പിച്ചു. ആനമല ജങ്ഷനിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ ചാലക്കുടി സൗത്ത് ജങ്ഷൻവരെ ലഹരി വിരുദ്ധ സന്ദേശവുമായി ഓടി. നഗരസഭ അധ്യക്ഷ ജയന്തി പ്രവീൺകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഉപാധ്യക്ഷൻ വിൽസൺ പാണാട്ടുപറമ്പിൽ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ എം.കെ. നാരായണൻകുട്ടി, പ്രിവൻറിവ് ഓഫിസർ ഉമ്മർ എന്നിവർ സംസാരിച്ചു. സമാപന യോഗത്തിൽ എറണാകുളം എക്സൈസ് വിമുക്തി ടീം നാടകം അവതരിപ്പിച്ചു. ഇരിങ്ങാലക്കുട എക്സൈസ് സി.ഐ രാജീവ് ബി.നായർ, ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജോജു, കൗൺസിലർമാരായ മോളി, ഉഷ, വാക്കിങ് ക്ലബ് പ്രസിഡൻറ് അലി പുള്ളിക്കുടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.