വയോമധുരം പദ്ധതി: അപേക്ഷ ക്ഷണിച്ചു

തൃശൂർ: ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സാമൂഹികനീതി വകുപ്പ് മുഖേന രക്തത്തിലെ ഗ്ലൂക്കോസി​െൻറ അളവ് നിർണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പ്രമേഹരോഗിയാണെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 30നകം ജില്ല സാമൂഹികനീതി ഓഫിസിലോ ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫിസിലോ നല്‍കണം. അപേക്ഷഫോറവും വിശദവിവരങ്ങളും ജില്ല സാമൂഹികനീതി ഓഫിസുമായോ ശിശുവികസന പദ്ധതി ഓഫിസുമായോ ബന്ധപ്പെടണം. ഫോണ്‍: 0487-2321702. അദാലത്ത് ഇന്ന് തൃശൂർ: യുവജന കമീഷന്‍ ചെയര്‍പേഴ്‌സൻ ചിന്താ ജെറോമി​െൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാമനിലയം െഗസ്റ്റ് ഹൗസില്‍ നടത്താനിരുന്ന അദാലത്ത് ബുധനാഴ്ച രാവിലെ 11ന് രാമനിലയം െഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2308630.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.