അഴീക്കോട്: മുനമ്പം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുപ്പ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനായി നേരത്തെ അടയാളപ്പെടുത്തിയ മത്സ്യവിഭവ വകുപ്പിെൻറയും വ്യക്തികളുടെയും സ്ഥലം സംഘം പരിശോധിച്ചു. ഡെപ്യൂട്ടി കലക്ടർ സന്തോഷ് കുമാർ, ഭൂമി ഏറ്റെടുപ്പ് വിഭാഗം തഹസിൽദാർ ജസ്റ്റിന, ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു എന്നിവരാണ് പരിശോധനക്ക് എത്തിയത്. പാലം നിർമാണവുമായി ബന്ധപ്പെട്ട് ഇ.ടി. ടൈസൻ എം.എൽ.എയുടെ നിർദേശപ്രകാരം വ്യാഴാഴ്ച ജില്ല കലക്ടർ വിളിച്ച യോഗത്തിലും ശനിയാഴ്ച ലീഗൽ സർവിസ് അതോറിറ്റിക്കും ഉദ്യോഗസ്ഥർ നടപടി സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കും. മത്സ്യ വകുപ്പിെൻറ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ ഉയർന്നെങ്കിലും പരാതിയെ തുടർന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കഴിഞ്ഞയാഴ്ച സ്ഥലം സന്ദർശിച്ച് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. മത്സ്യ വകുപ്പിെൻറ 56 ഉം വ്യക്തികളുടെ 59.4 സെൻറും ഭൂമിയാണ് പാലത്തിനായി ഏറ്റെടുക്കുന്നത്. പാലം സമരസമിതി ഭാരവാഹികളായ ഷാനവാസ് കട്ടകത്ത്, പി.ജെ. ഫ്രാൻസിസ്, കെ.എം. മുഹമ്മദുണ്ണി എന്നിവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.