രാഷ്​ട്രപതി ഇന്ന്​ ഗുരുവായൂരിൽ

ഗുരുവായൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷേത്ര ദർശനത്തിനായി ചൊവ്വാഴ്ച ഗുരുവായൂരിൽ എത്തും. ഗുരുവായൂർ, മമ്മിയൂർ ക്ഷേത്രങ്ങളിൽ അദ്ദേഹം ദർശനം നടത്തും. ഉച്ചക്ക് 12.10ന് തൃശൂരിൽനിന്ന്് ഹെലികോപ്ടറിൽ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങുന്ന രാഷ്ട്രപതി, കാർമാർഗം 12.30ന് ദേവസ്വത്തി​െൻറ ശ്രീവത്സം ഗെസ്റ്റ്ഹൗസിലെത്തും. 12.45ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തും. 1.05 വരെ ക്ഷേത്രത്തിൽ ചെലവഴിക്കുന്ന അദ്ദേഹം 1.10ന് മമ്മിയൂർ ക്ഷേത്രത്തിലെത്തും. 15 മിനിറ്റാണ് ഇവിടെ ദർശനത്തിനായി ചെലവഴിക്കുക. 1.30ന് ശ്രീവത്സം ഗെസ്റ്റ്ഹൗസിൽ തിരികെെയത്തും. 1.45ന് ഗുരുവായൂരിൽ നിന്ന് മടങ്ങും. 2.05ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ നിന്ന് ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണമുണ്ട്. 11.45 മുതൽ രാഷ്ട്രപതി ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നത് വരെ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.