ഗുരുവായൂർ: ഗാന്ധിജിയും നെഹ്റുവും ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽ നിന്ന് കോൺഗ്രസ് ഐ അകന്നുപോയതായി മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ. കോൺഗ്രസ് ഐ വിട്ട് കോൺഗ്രസ് എസിൽ ചേർന്നവർക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധികാരങ്ങളും പദവികളും നിലനിർത്താനുള്ള വ്യഗ്രതയിൽ കോൺഗ്രസ് ഐ ഗാന്ധിയൻ ആദർശങ്ങളെ ഉപേക്ഷിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അനൂപ് പെരുമ്പിലാവില്‍, കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് പി.എന്‍. പെരുമാള്‍, മഹിള കോണ്‍ഗ്രസ് ജില്ല നിര്‍വാഹക സമിതി അംഗം അജിത ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവർത്തകർ കോൺഗ്രസ് എസിൽ ചേർന്നത്. ജില്ല പ്രസിഡൻറ് സി.ആർ. വത്സൻ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം ഉഴമലക്കൽ വേണുഗോപാലിന് സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സന്തോഷ് കാന, കെ.എസ്.യു പ്രസിഡൻറ് റെനീഷ് മാത്യു, ജില്ല സെക്രട്ടറിമാരായ പി.കെ. സെയ്താലിക്കുട്ടി, പി.എൻ. ശങ്കർ, സി.ഡി. ജോൺ, ഒ.വി. ജോൺ, ഉത്തമൻ, ബ്ലോക്ക് പ്രസിഡൻറ് മായാമോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.