തൃശൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ സന്ദർശന ഭാഗമായി ജില്ലയിൽ സുരക്ഷ ശക്തമാക്കി. നെടുമ്പാശേരിയിൽ നിന്നും ഹെലികോപ്ടറിൽ വന്നിറങ്ങുന്ന കുട്ടനെല്ലൂർ ഹെലിപാഡിൽ ഞായറാഴ്ച പരീക്ഷണാർഥം ഹെലികോപ്ടർ ഇറക്കി. ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസുദ്യോഗസ്ഥർ സുരക്ഷ വിലയിരുത്തി. ചൊവ്വാഴ്ചയാണ് രാഷ്ട്രപതി തൃശൂരിൽ എത്തുന്നത്. 1200 പൊലീസുകാരെയാണ് സുരക്ഷക്ക് സജ്ജമാക്കിയത്. ജില്ലയിൽ നിന്ന് 450 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലയിൽ നിന്നാണ് ശേഷിക്കുന്നവർ. രാവിലെ 10.45 ഓടെ കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതി റോഡുമാർഗമാണ് സെൻറ്തോമസ് കോളജ് ശതാബ്ദിയാഘോഷത്തിന് എത്തുന്നത്. റോഡിലെ തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കി. ബാരിക്കേഡുകൾ കെട്ടി തിരിച്ചു. പതിനൊന്നരയോടെ കുട്ടനെല്ലൂർ ഹെലിപാഡിലേക്ക് മടങ്ങും. 12നാണ് ഗുരുവായൂരിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.