നിർമാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണം- ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ ലേബേഴ്സ് യൂനിയൻ

തൃശൂർ: അതിശക്തമായ കാലവർഷക്കെടുതി അഭിമുഖീകരിച്ച സാഹചര്യത്തിൽ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗമായ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും സാമ്പത്തികസഹായം അനുവദിക്കണമെന്ന് ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ ലേബേഴ്സ് യൂനിയൻ (എഫ്.ഐ.ടി.യു). ജില്ലകൾ തോറും ആർട്ടിസാൻസ് ഡെവലപ്മ​െൻറ് കോർപറേഷൻ ഓഫിസുകൾ ആരംഭിക്കണം, നിർമാണ മേഖലയിലെ തൊഴിൽ സ്തംഭനാവസ്ഥ ഉടൻ പരിഹരിക്കണം, കെട്ടിട നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടണം എന്നീ ആവശ്യങ്ങൾ ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ ലേബേഴ്സ് യൂനിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ഉന്നയിച്ചു. സംസ്ഥാന പ്രസിഡൻറ് കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ജന. സെക്രട്ടറി കെ.കെ. ഷാജഹാൻ, ട്രഷറർ അഫ്സൽ മലപ്പുറം, വൈസ് പ്രസിഡൻറ് എം.എൻ ഭാസ്കരൻ പാലക്കാട്, സെക്രട്ടറി ഷെരീഫ് പി. അബ്ദുല്ല വാടാനപ്പള്ളി, കമ്മിറ്റി അംഗങ്ങളായ ഷാജി ചെമ്പകശേരി, ഷെഫീക്ക് കാസർകോട്, പി.വി. ലത്തീഫ് കാസർകോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.