'സത്നാംസിങ്ങിെൻറ സ്മരണാർഥം ട്രസ്​റ്റ് രൂപവത്കരിക്കും'

കൊടുങ്ങല്ലൂർ: സത്നാംസിങ്ങി​െൻറ സ്മരണാർഥം സദ്ഭാവന വിദ്യാഭ്യാസ ട്രസ്റ്റ് രൂപവത്കരിക്കുമെന്ന് പിതാവ് ഹരീന്ദ്രകുമാർ സിങ്. മക​െൻറ ചരമ വാർഷിക ദിനമായ ആഗസ്റ്റ് നാലിനാണ് സത്നാമി​െൻറ നാമധേയത്തിൽ സദ്ഭാവന വിദ്യാഭ്യാസ പ്രോത്സാഹനം ലക്ഷ്യം വെച്ച് ഒരു കോടി രൂപയുടെ പ്രവർത്തന മൂലധനമുള്ള ജീവകാരുണ്യ വിദ്യാഭ്യാസ ട്രസ്റ്റ് രൂപവത്കരിക്കുന്നെന്ന് പ്രഖ്യാപിച്ചത്. കൊടുങ്ങല്ലൂരിൽ സത്നാംസിങ് അനുസ്മരണവും മനുഷ്യാവകാശ പ്രവർത്തക കുട്ടായ്മയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സത്നാമി​െൻറ പിതാവ് ഹരീന്ദ്രകുമാർ. സത്നാംസിങ്ങി​െൻറ ദാരുണാന്ത്യം കേരളത്തിൽ അത്ര പെട്ടെന്ന് മറക്കാൻ അനുവദിക്കാത്ത ഒന്നായി തീരുമെന്ന് അദ്ദേഹം പറഞ്ഞു. സത്നാംസിങ് കൊലപാതകത്തിലെ യഥാർഥ സംഭവ വികാസങ്ങൾ അനാവരണം ചെയ്യുന്നതിന് സി.ബി.ഐ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നിയമ പോരാട്ടം കേരളത്തിലും ഡൽഹിയിലും തുടരാൻ സത്നാംസിങ്-നാരായണൻകുട്ടി ഡിഫെൻസ് കമ്മിറ്റി തീരുമാനിച്ചു. സത്നാംസിങ് അനുസ്മരണത്തോടനുബന്ധിച്ച് നടന്ന മനുഷ്യാവകാശ പ്രവർത്തകരുടെ സംഗമത്തിലായിരുന്നു തീരുമാനം. ഡിഫൻസ് കമ്മിറ്റി ചെയർമാൻ ടി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ.ജി. ശിവാനന്ദൻ, പി.വി. മുഹമ്മദ്‌കുട്ടി, ബുലഹർ കൊല്ലംപറമ്പിൽ, എൻ.ബി. അജിതൻ, പി.എ. മോഹനൻ, എ.ബി.എം. സഗീർ, കെ.എസ്. ജോഷി, എം. ബിജുകുമാർ, എൻ.വി. ഉണ്ണി, ടി.കെ. ശക്തിധരൻ, ഷെഫീഖ് താമരശ്ശേരി, വിപിൻനാഥ്‌, വി. മനോജ്, ഈസാബിൻ അബ്‍ദുൽകരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.