മലയോര കർഷകർക്ക്​ പട്ടയം ലഭിക്കാൻ കർഷക കോൺഗ്രസ്​ സമരത്തിന്

മണ്ണുത്തി: അർഹരായ മലയോര കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.എ. ബാലൻ. ഇതിനായി കർഷക കോൺഗ്രസ് 14ന് കലക്ടറേറ്റ് ധർണ നടത്തുമെന്ന് ഒല്ലൂർ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് ടി.പി. നൈനാൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് രവി പോലുവളപ്പിൽ, ഭാരവാഹികളായ സി.പി. ദേവസ്സി, ടി. രാധാകൃഷ്ണൻ, പി.എസ്. മോഹനൻ, ടി.എ. മാത്യു, ജോൺസൺ പോന്നൂർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.