വാട്സ്ആപ്പ് തണലിൽ

തൃശൂർ: കുളശേരി ക്ഷേത്രമുറ്റത്ത് വാദ്യരംഗത്തെ കുലപതികളായ അന്നമനട പരമേശ്വരമാരാർ, ചോറ്റാനിക്കര വിജയൻമാരാർ, ചെർപ്പുളശ്ശേരി ശിവൻ അടക്കമുള്ളവർ അണിനിരന്ന പഞ്ചവാദ്യപ്പെരുമഴ. ആസ്വദിക്കാൻ എത്തിയത് നൂറുകണക്കിന് വാദ്യാസ്വാദകരും. വാട്സ്ആപ്പ് പഞ്ചവാദ്യ ആസ്വാദക സമിതിയുടെ നാലാംവാർഷിക പരിപാടിയോടനുബന്ധിച്ചായിരുന്നു പഞ്ചവാദ്യം. സമിതി സമാഹരിച്ച ചികിത്സ സഹായവിതരണവും നടന്നു. അന്നമനട പരമേശ്വരമാരാരെ ആദരിച്ചു. വൃക്കരോഗം മൂലം ചികിത്സയിലുള്ള സുഭാഷിനുള്ള ചികിത്സസഹായം ഭാര്യ ശ്രുതി ഏറ്റുവാങ്ങി. കൊച്ചിൻദേവസ്വം ബോർഡ് സ്പെഷൽ കമീഷണർ ആർ. ഹരി 2,22,222 രൂപയുടെ ചെക്ക് കൈമാറി. പ്രശാന്ത് ജി. പിഷാരടി, കാവനാട് രവി, രാമചന്ദ്രവാര്യർ, പ്രശാന്ത് പുലിയന്നൂർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.