​കോൾ നിലങ്ങളിൽ ഇനി 'ഡബിൾ കോൾ'

തൃശൂർ: അടുത്ത വര്‍ഷം മുതല്‍ നെല്‍കൃഷി മേഖലയില്‍ റോയല്‍റ്റി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. തൃശൂരിനെ തരിശുരഹിത ജില്ലയാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണെന്നും മന്ത്രി പറഞ്ഞു. കോളിൽ ഇരുപ്പൂ കൃഷിയിറക്കുന്ന 'ഓപറേഷൻ ഡബിൾ കോൾ' പ്രഖ്യാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അരി മില്ലുടമകളുടെ സമ്മർദത്തിന് സർക്കാർ വഴങ്ങില്ലെന്നും നെൽകർഷകരെ ചൂഷണം ചെയ്യുന്ന മില്ലുടമകളുടെ രീതി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രയവിക്രയ െചലവായി മില്ലുകാർക്ക് തുക നൽകുന്നുണ്ട്. ഇത് കർഷകർക്ക് കൈമാറാൻ മില്ലുടമകൾ തയാറാകാത്തത് ധിക്കാരമാണ്. ഇതുകൊണ്ടൊക്കെയാണ് സഹകരണ മേഖലയിൽ നെല്ല് സംഭരിക്കാൻ തീരുമാനിച്ചത്. പാലക്കാട് ജില്ലയിൽ ഇത് തുടങ്ങിക്കഴിഞ്ഞു. അരി മില്ലുടമകളുടെ സമ്മർദത്തിന് വഴങ്ങുന്ന പ്രശ്നമില്ലെന്ന് മന്ത്രി പറഞ്ഞു. കോൾമേഖലയിൽ ഇരുപ്പൂ കൃഷിയിറക്കാനും യോഗത്തിൽ ധാരണയായി. ഇതിനുളള സൗകര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തയാറാകണമെന്ന് കോൾ കർഷകരുടെ പ്രതിനിധി കൊച്ചുമുഹമ്മദ് പറഞ്ഞു. നെല്ലി​െൻറ വില വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, സബ് കലക്ടർ ഡോ.രേണുരാജ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ എൽ. ജയശ്രീ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.