കൊടുങ്ങല്ലൂർ: എറിയാട് സർവിസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ എൻഡോവ്മെൻറുകളുടെയും സഹകാരി ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെയും വിതരണവും അനുമോദനവും ഞായറാഴ്ച വൈകീട്ട് 3.30ന് എറിയാട് കോസ്മോ പൊളിറ്റൻ കൺവെൻഷൻ സെൻററിൽ ജസ്്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻറ് പി.എസ്. മുജീബ്റഹ്മാൻ അധ്യക്ഷത വഹിക്കും. അസി. രജിസ്ട്രാർ മുഖ്യാതിഥിയായിരിക്കും. ജില്ല പി.ടി.എയുടെ ജില്ലയിലെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ ബാങ്ക് മുൻ ഡയറക്ടർ ഇ.കെ. സോമനെ ആദരിക്കും. 'മോദി സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്നു' കൊടുങ്ങല്ലൂർ: അഭിപ്രായ സ്വാതന്ത്ര്യത്തെ കാശാപ്പ് ചെയ്യുന്ന നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്ന ഭരണമാണ് മോദി നടത്തുന്നതെന്ന് കോൺഗ്രസ് രാഷ്്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹനാൻ പറഞ്ഞു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഏകദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ് കെ.ഐ. നജീബ് അധ്യക്ഷത വഹിച്ചു. മുൻ എം.പി കെ.പി. ധനപാലൻ, മുൻ എം.എൽ.എമാരായ പി.എ. മാധവൻ, ടി.യു. രാധാകൃഷ്ണൻ, ജോസഫ് ടാജറ്റ്, ടി.എം. നാസർ, വേണു വെണ്ണറ, ടി.എ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രവർത്തന മാർഗരേഖ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അവതരിപ്പിച്ചു. 'ഗാന്ധിയൻ - നെഹ്റൂവിയൻ വീക്ഷണങ്ങൾ സമകാലീന പ്രസക്തി' എന്ന വിഷയത്തിൽ രമേഷ് കാവിൽ ക്ലാസെടുത്തു. കെ.എച്ച്. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ടി.പി. പരമേശ്വരൻ നമ്പൂതിരി, കെ.കെ. ചിത്രഭാനു എന്നിവർ സംസാരിച്ചു. കെ.വേദവ്യാസൻ, വർഗീസ് കാച്ചപ്പിള്ളി, കെ.പി.സുനിൽകുമാർ വി.എ. നദീർ, ഡി.സി.സി ജന. സെക്രട്ടറി ടി.എം. നാസർ, ഇ.എസ്. സാബു, ഇ.വി. സജീവ്, കെ.എ. മുഹമ്മദ്, എ.ആർ. ബൈജു, പി.വി. രമണൻ, ചന്ദ്രിക ശിവരാമൻ, റസിയ അബു, ആലീസ് തോമസ്, ഡിൽഷൻ കൊട്ടെക്കാട്ട്, കെ.വി. ബാലചന്ദ്രൻ,അയൂബ് കരൂപ്പടന്ന, എം.പി. സോണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.