വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് മദ്റസത്തുൽ മുഹമ്മദിയ്യയോട് ചേർന്ന് പ്രവർത്തിക്കുന്ന സഹചാരി സെൻററിൽ മോഷണം. പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്്ടാവ് സംഭാവനപ്പെട്ടി തകർത്ത് പണം കവർന്നു. 5000രൂപയോളം മോഷണം പോയതായാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ജീവനക്കാർ ഓഫിസിലെത്തിയപ്പോഴാണ് മുറിയുടെ വാതിലിെൻറ കുറ്റിയും കൊളുത്തും തകർത്ത നിലയിൽ കണ്ടത്. ഓഫിസിനകത്ത് മേശയുടെ മുകളിലുണ്ടായിരുന്ന സംഭാവന പെട്ടിയുടെ പൂട്ട് അറുത്ത് മാറ്റിയ നിലയിലായിരുന്നു. ബോക്സിെൻറ അടിവശത്ത് രണ്ട് ഭാഗങ്ങളിൽ കുത്തിപ്പൊളിച്ചിട്ടുണ്ട്. നിർധന രോഗികൾക്ക് വീൽ ചെയർ, വാട്ടർ ബെഡ്, വാക്കർ, തുടങ്ങിയവ വാങ്ങുന്നതിനായി നാട്ടുകാർ സംഭാവന നൽകിയിരുന്ന തുകയാണ് കവർന്നത്. വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി. വാടാനപ്പള്ളി പൊലീസ് എ.എസ്.ഐ സാദിക്കലി, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് റാഫി കോർണർ കിഴക്കുഭാഗം നമസ്കാരപ്പള്ളിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. കൂടാതെ മൊളു ബസാറിലെ നമസ്കാരപ്പള്ളിയിൽ കോൺക്രീറ്റ് പണിക്കാരുടെ വസ്ത്രങ്ങളും, മൊബൈൽ ഫോൺ, പഴ്സ് എന്നിവയും നഷ്്ടപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങളായി പ്രദേശത്ത് മോഷണം പതിവായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.