കൊടുങ്ങല്ലൂർ: ഇന്ത്യൻ പൗരസമൂഹത്തെ വർഗീയവത്കരിച്ചും സ്വാകാര്യ സൈന്യങ്ങളെ നിശ്ശബ്ദമായി പിന്തുണച്ചും ഭരണഘടനയെ അവഗണിച്ചും അമിതാധികാരം ഇന്ത്യയെന്ന ആശയത്തെ വെല്ലുവിളിക്കുന്ന സമകാലീന സാഹചര്യത്തിൽ അടിയന്തരാവസ്ഥയെ സ്മാരകങ്ങളിലുടെയും േലഖനങ്ങളിലൂടെയും ഒാർമിപ്പിക്കുകയെന്നത് ജനാധിപത്യ വിശ്വാസികളുടെ കർത്തവ്യമാണെന്ന് കെ. സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ സ്മാരക സ്തൂപങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിന് അയച്ച സന്ദേശത്തിലാണ് കവി സച്ചിദാനന്ദൻ അഭിപ്രായം പ്രകടിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചിത്രത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നു അടിയന്തരാവസ്ഥയുടെ നാളുകളെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇൗ ഭീകരാവസ്ഥെക്കതിരെ പോരാടിയവരും രക്തസാക്ഷികളുമാണ് ഇന്ത്യക്ക് ജനാധിപത്യം തിരിച്ചു നൽകിയത്. അടിയന്തരാവസ്ഥയെക്കാൾ ഭീതിതമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇൗ സാചര്യത്തിൽ അടിയന്തരാവസ്തക്കെതിരായ പോരാട്ടത്തിെൻറ സ്മരണ പുതുതലമുറക്ക് മനസ്സിലാക്കി കൊടുക്കും വിധത്തിൽ ജനാധിപത്യ പുനഃസ്ഥാപനത്തിെൻറ സ്തൂപങ്ങൾ സ്ഥാപിക്കാൻ അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതി തീരുമാനിച്ചു. സംഘാടക സമിതി യോഗത്തിൽ ടി.എൻ. ജോയ് അധ്യക്ഷത വഹിച്ചു. പി.സി. ഉണ്ണിച്ചെക്കൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗഫൂർ, പി.കെ. രഘുനാഥ്, സുധീന്ദ്രൻ, പി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. കെ.ആർ. ശശീന്ദ്രൻ സ്വാഗതവും, എ.എസ്. പുഷ്പ്പൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.