ചാവക്കാട്: ആശ പ്രവര്‍ത്തകരുടെ ഓണറേറിയം ഓണത്തിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ സാമൂഹ്യ ക്ഷേമ മന്ത്രി കെ.കെ. ശൈലജ. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അത്യാധുനിക പ്രസവ ശുശ്രൂഷ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ ചടുലമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ് സര്‍ക്കാറിെൻറ ലക്ഷ്യം. ആരോഗ്യ മേഖലയിലെ പുരോഗതിക്ക് ആര്‍ദ്രം മിഷനെ ജനകീയ പ്രവര്‍ത്തനമായി ഏറ്റെടുക്കണം. ഇതിനു സമൂഹത്തിലെ വിവിധ മേഖലയില്‍ നിന്നുള്ളവരെ കണ്ടെത്തി പങ്കാളികളാക്കണം. പ്രാഥമിക ആരോഗ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കാതലായ മാറ്റം ആരോഗ്യ രംഗത്തുണ്ടാകാന്‍ രോഗ പ്രതിരോധത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് 830 തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 950 ഓളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുമെന്നും അവർ കൂട്ടിച്ചേർത്തു. എടക്കഴിയൂരിൽ ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രവും മന്ത്രി ഉദ്ഘാടനം ചെയ്തു. ചാവക്കാട്ടും എടക്കഴിയൂരിലും കെ.വി. അബ്ദുൽ ഖാദര്‍ എം. എല്‍.എ അധ്യക്ഷത വഹിച്ചു. ചാവക്കാട്ട് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്‍. ബേബി ലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ മജുഷ സുരേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. മഹേന്ദ്രന്‍, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. സതീഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം. കൃഷ്ണദാസ്, പി. മുഹമ്മദ് ബഷീര്‍, തോമസ് ചിറമ്മല്‍, ലാസര്‍ പേരകം തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. രമ്യ നന്ദിയും പറഞ്ഞു. എടക്കഴിയൂരിൽ സി.എൻ. ജയദേവൻ എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അബൂബക്കർ, പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഷഹർബാൻ, വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ, ജില്ല പഞ്ചായത്ത് അംഗം ടി.എ. ഐഷ, പഞ്ചായത്ത് അംഗങ്ങളായ ഐ.പി. രാജേന്ദ്രൻ, ഷാജിത അഷറഫ്, സി.എം. സുധീർ, സുഹറ ബക്കർ, സുമ വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.വി. ഹൈദരലി, ഉമർ മുക്കണ്ടത്ത്, നസീമ, പൊതുപ്രവർത്തകരായ ടി.വി. സുരേന്ദ്രൻ, കെ.കെ. ഖാദർ, വി.എ. ഷംസുദ്ദീൻ, െഎ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.