മുരളി മാഷിന്​ വിട

തൃശൂർ: സി.പി.എം നേതാവ് പ്രഫ.എം.മുരളീധരന് പതിനായിരങ്ങളുടെ അശ്രുപൂജ. തൃശൂരി​െൻറ ജനകീയ മുഖമായിരുന്ന മാഷിന് അന്ത്യാഞ്ജലികളർപ്പിക്കാൻ ബെന്നറ്റ് റോഡിലെ വസതിയിലും പൊതുദർശനത്തിന് വെച്ച അഴീക്കോടൻ സ്മാരകത്തിലും വൻ ജനപ്രവാഹമായിരുന്നു. ശേഷം മാഷി​െൻറ അന്ത്യാഭിലാഷമനുസരിച്ച് മൃതദേഹം തൃശൂർ ഗവ: മെഡിക്കൽ കോളേജിന് കൈമാറി. സി.പി.എം ജില്ല ആസ്ഥാനമായ അഴീക്കോടൻ സ്മരകമന്ദിരത്തിൽ പൊതുദർശനത്തിന് വെച്ച മുരളിമാഷിനെ അവസാനമായി കാണാന്‍ രാഷ്ട്രീയ ഭേദമന്യേ ആയിരങ്ങൾ തടിച്ചുകൂടി. മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്.സുനില്‍കുമാര്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍, പി.കെ. ബിജു എം.പി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍, പി.രാജീവ്, ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ്, മേയര്‍ അജിത ജയരാജന്‍, കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരന്‍, മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, കെ.പി. വിശ്വനാഥന്‍, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, കെ.പി. രാജേന്ദ്രന്‍, എം.എല്‍.എമാരായ കെ.വി. അബ്ദുൽഖാദര്‍, മുരളി പെരുനെല്ലി, കെ.രാജന്‍, കെ.യു. അരുണന്‍, കലക്ടർ ടി.വി. അനുപമ, സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, ഡോ.ഫാ.ഫ്രാന്‍സിസ് ആലപ്പാട്ട്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ.സുദർശൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ, ഐ.ജി എം.ആർ അജിത്കുമാർ, ഡി.സി.സി വൈസ് പ്രസിഡൻറ് ഐ.പി.പോൾ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് സി.എ.സലീം, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രഫ.എം. മാധവൻകുട്ടി തുടങ്ങിയവർ ആദരാഞ്ജലികളര്‍പ്പിച്ചു. ഉച്ചക്ക് 12 ഒാടെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറി. മകൻ ശ്രീശങ്കറിൽനിന്ന് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗം അസി പ്രഫ. ഡോ. സപ്ന, പാത്തോളജി വിഭാഗം അസി. പ്രഫ. ഡോ. നിഷ, സർജറി വിഭാഗം അസോ. പ്രഫ. ഡോ. രവി എന്നിവർ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.