മലപ്പുറം: കായികതാരങ്ങൾക്ക് സർക്കാർ നിയമനത്തിൽ ഒരു ശതമാനം സംവരണം നൽകുന്നതിന് സർക്കാറിന് പദ്ധതി സമർപ്പിച്ചതായി പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ, കായികതാരങ്ങൾക്ക് മാത്രമായി പ്രത്യേക പരീക്ഷ നടത്തിയാണ് നിയമനം നൽകുക. കായികരംഗത്ത് ശോഭിക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിെൻറ ഭാഗമായാണ് പ്രത്യേക സംവരണം നൽകാൻ തീരുമാനിച്ചത്. കായികതാരങ്ങൾക്ക് മാത്രമായി പ്രത്യേക പരീക്ഷ നടത്തുേമ്പാൾ ഇവർക്കിടയിൽ നിന്നുള്ളവർക്കുതന്നെ നിയമനം നൽകാൻ സാധിക്കും. ഇതിനുള്ള പദ്ധതി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും സക്കീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.