സൗഹൃദ പൂക്കളത്തിൽ ആദ്യ പൂവിടാൻ ഇനി മാഷില്ല

തൃശൂർ: തേക്കിൻകാടി​െൻറ തെക്കേനടയിൽ തൃശൂരി​െൻറ സായാഹ്ന സൗഹൃദ കൂട്ടായ്മ തീർക്കുന്ന പൂക്കളത്തിൽ ആദ്യ പൂവിടാൻ ഇത്തവണ മുരളി മാഷെത്തില്ല. 'ഇത്തവണ പൂവിടാൻ ഞാനുമുണ്ടാകും, മകൻ ശങ്കറും' -സൗഹൃദ കൂട്ടായ്മ കൺവീനർ ഷോബി കഴിഞ്ഞ ദിവസം ഫോണിൽ അറിയിച്ചപ്പോൾ മാഷ് നൽകിയ ഉറപ്പായിരുന്നു. രോഗാവസ്ഥയിലും തെക്കേഗോപുര നടയിലെ പൂക്കളത്തിൽ ആദ്യ പൂവിടാൻ മാഷ് എത്താറുണ്ട്. സൗഹൃദ കൂട്ടായ്മയിലെ മുതിർന്ന അംഗമെന്ന പരിഗണനയാണ് തനിക്ക് കിട്ടുന്നതെന്ന് മുരളി പറയുേമ്പാൾ കൂട്ടായ്മയുടെ കാരണവരാണെന്ന് ഭാരവാഹികൾ പറയും. പത്ത് വർഷം പിന്നിട്ട ഭീമൻ പൂക്കളം സംസ്ഥാനതലത്തിലും വിദേശത്തും ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യം ഒരു കൂട്ടായ്മയുടെ പേരിൽ തുടങ്ങിയ പൂക്കളം തൃശൂരി​െൻറ സ്നേഹത്തി​െൻറയും സാഹോദര്യത്തി​െൻറയും സൗഹൃദത്തി​െൻറയും അടയാളപ്പെടുത്തലായി തുടരണമെന്ന് മാഷാണ് നിർദേശിച്ചത്. പൂക്കളത്തിന് വിനോദ സഞ്ചാര വകുപ്പി​െൻറ അനുമതി വാങ്ങിയെടുത്തത് മാഷി​െൻറ ഇടപെടലിലാണ്. പുലർച്ചെ മൂന്നോടെ തുടങ്ങുന്ന പൂക്കളമിടാൻ പ്രഭാത സവാരിക്കിറങ്ങുേമ്പാൾ മുരളി എത്തും. അദ്ദേഹത്തെ കാത്ത് അംഗങ്ങളും ഇരിപ്പുണ്ടാവും. വെളുക്കുവോളം പ്രയത്നിച്ചാലേ പൂക്കളം പൂർത്തിയാവൂ. അടുത്ത ദിവസങ്ങളിൽ മാഷ് പൂക്കളം കാണാനും ആസ്വാദകരെ കാണാനുമെത്തും. ഓണം, വിഷു, പൂരം തുടങ്ങി തൃശൂരി​െൻറ ആഘോഷങ്ങളിലെല്ലാം മാഷുണ്ടായിരുന്നു. എന്തു പരിപാടിക്കും വിളിച്ചാലുള്ള മറുപടി എപ്പോഴും ഇങ്ങനെ-'ഞാൻ എത്തിക്കൊള്ളാം' -വിളിച്ചയാൾ മറന്നാലും പരിപാടിക്ക് മാഷ് മറക്കാതെ എത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.