തൃശൂർ: കാളത്തോട് 'തണൽ' വി.എം.വി. ഒാർഫനേജിൽ ഒരു യുവതി കൂടി വിവാഹിതയായി. 'തണൽ' കുടുംബാംഗമായ സാബിറയുടെ മകൾ തസ്ലീമയെ കേച്ചേരി എരനെല്ലൂർ കുളങ്ങര വീട്ടിൽ സുലൈമാെൻറ മകൻ ഇബ്രാഹിം ബാദുഷയാണ് വിവാഹം ചെയ്തത്. 'തണലി'ലെ 97ാം വിവാഹമാണിത്. ചൂണ്ടൽ ജുമാമസ്ജിദ് ഖത്തീബ് മൊയ്തീൻകുട്ടി മുസ്ലിയാർ കാർമികത്വം വഹിച്ചു. എ.പി. അബ്ദുന്നാസിർ ഖുതുബ നിർവഹിച്ചു. കടവല്ലൂർ അബ്ദുറഹ്മാൻ ഫൈസി പ്രാർഥന നിർവഹിച്ചു. വി.എം.വി ഒാർഫനേജ് ആൻഡ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി, ട്രസ്റ്റ് അംഗം എൻ.എ. മുഹമ്മദ്, വി.എ. അബ്ദുല്ലത്തീഫ്, 'മാധ്യമം' റീജനൽ മാനേജർ വി.കെ. അലി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.