തൃശൂർ: ശകുന്തള വെഡ്ഡിങ് സെൻററിെൻറ പുതിയ മെഗ ഷോറൂം തൃശൂർ എം.ഒ. റോഡിൽ പോസ്റ്റോഫിസിന് സമീപം പ്രവർത്തനമാരംഭിച്ചു. മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ രാജൻ പല്ലൻ മുഖ്യാതിഥിയായി. സിനിമ താരങ്ങളായ ഹണി റോസും അനുശ്രീയും വെഡ്ഡിങ് സാരീസ്, ചുരിദാർ വിഭാഗത്തിെൻറ ആദ്യ വിൽപന നടത്തി. അഞ്ച് വരെ ഒാരോ മണിക്കൂറിലും നറുക്കെടുപ്പ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 500 രൂപയുടെ ഒാരോ പർച്ചേസിനും സമ്മാനകൂപ്പൺ ലഭിക്കും. പട്ടിെൻറ ലോകത്ത് പുതുവിസ്മയം തീർക്കാൻ സവിശേഷ സൗകര്യങ്ങളാണ് തൃശൂർ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. പട്ടുസാരികൾ, ഡിസൈനർ സാരികൾ, ലാച്ചകൾ, വെഡ്ഡിങ് ഫ്രോക്കുകൾ, ചുരിദാറുകൾ തുടങ്ങി വസ്ത്ര വൈവിധ്യങ്ങളുടെ വിസ്മയമാണ് വിലക്കുറവിൽ തീർത്തിട്ടുള്ളത്. ഇതോടൊപ്പം പുരുഷന്മാർക്കും കുട്ടികൾക്കും മാത്രമായി വിപുലമായ വസ്ത്രശേഖരം വ്യത്യസ്തമാക്കുന്നു. കുട്ടികളുടെ വസ്ത്രങ്ങൾക്കും വിദേശ നിർമിത വസ്ത്രങ്ങൾക്കുമായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. വിശാലമായ കാർ പാർക്കിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.