ചാവക്കാട്: ദേശീയപാത വികസനത്തിന് അധികൃതർ ഭൂമി അളവെടുത്ത് കല്ലിട്ടത് സഫിയയുടേയും അജിതയുടേയും കിടപ്പാടങ്ങൾക്ക് മേൽ. വീടും ഭൂമിയും നഷ്ടപ്പെട്ട് കുടിയിറക്ക് മുന്നിൽ കണ്ട് കണ്ണീരും ൈകയ്യുമായി ഇരുവരും ദേശീയപാത അധികൃതരുടെ മുന്നിൽ കേണപേക്ഷിച്ച് നിലവിളിച്ചത് ആയിരക്കണക്കിന് ഇരകളുടെ നേർ പകർപ്പായി. ദേശീയപാത 45 മീറ്ററില്‍ നാല് വരിപ്പാതയായി വികസിപ്പിക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി ജില്ല അതിർത്തിയായ കാപ്പിരിക്കാടിന് സമീപം പെരിയമ്പലത്താണ് പ്രദേശവാസികളായ മടത്തൊടിയിൽ സഫിയയുടേയും അയൽക്കാരി മാക്കാലിക്കൽ അജിതയുടേയും വീടുകളും കഴിഞ്ഞ് കല്ലിട്ടത്. സഫിയയുടെ ഭർത്താവ് അബ്ദുറഹ്മാൻ കഴിഞ്ഞ വർഷമാണ് മരിച്ചത്. അദ്ദേഹത്തിെൻറ പേരിൽ ആകെയുള്ള സ്വത്താണ് 42 സെൻറ് ഭൂമിയും അതിലുള്ള വീടും. കഴിഞ്ഞ തവണ 20 സെൻറ് ഭൂമി അളന്നാണ് കല്ലിട്ടത്. ഇത്തവണ 40 സെൻറും പാതയുടെ ഭാഗമാക്കാനാണ് അധികൃതരുടെ ശ്രമം. അജിതയുടെ ഭർത്താവ് മാക്കാലിക്കൽ രാജുവിെൻറ പേരിലാണ് 27 സെൻറ് ഭൂമിയും വീടും. ഇതിൽ രണ്ട് സെൻറ് മാത്രം ബാക്കിയാക്കിയാക്കി 25 സെൻറും അളന്ന് മാറ്റി. നിലവിലെ ദേശീയ പാതക്ക് പടിഞ്ഞാറാണ് ഇരുവരും. ''വികസനം നടത്തിയേ അടങ്ങൂവെങ്കിൽ ദേശീയപാതക്ക് കിഴക്ക് 45 സെൻറ് ഭൂമി സർക്കാറിേൻറതായിട്ടുണ്ട്. ദേശീയപാതക്ക് ആ ഭാഗം അളന്നെടുത്തുകൂടെയെന്നാണ്'' ഇവരുടെ ചോദ്യം. പാതയളവെടുക്കലിെൻറ രണ്ടാം ദിനമായ വ്യാഴാഴ്ച്ച ഇരുവരും പുന്നയൂർ വില്ലേജിൽ മന്ദലാംകുന്നിലെത്തിയാണ് അധികൃതരെ കണ്ടത.് സകലതും നഷ്ടപ്പെടുന്ന വേവലാതിയിൽ രാവിലെ മുതൽ വിവിധ ഉദ്യോഗസ്ഥരെ കണ്ട് പരാതി പറഞ്ഞ് തളർന്ന് ഉച്ചയോടെയാണ് ദേശീയപാത ലൈസൻ ഓഫിസർ എ.കെ. വാസുദേവനെ കാണാൻ അവസരം കിട്ടിയത്. ദയനീയ കഥ കേട്ട് നാട്ടുകാരും ചുറ്റും കൂടി. നേരത്തെ അളവെടുത്തപ്പോൾ ഭൂമിയുടെ പാതിയാണ് പോയതെന്നും ഇപ്പോൾ മുഴുവനുമാണ് നഷ്ടപ്പെടുന്നതെന്നും തീരുമാനം പുഃനപരിശോധിക്കണമെന്നും ഉള്ള അഭ്യർഥനക്ക് മുന്നിൽ അധികൃതർ കൈമലർത്തിയതോടെ വീട്ടമ്മാർ കണ്ണീർ തുടച്ചാണ് പിന്മാറിയത്. ആരോടാണ് ഇനി തങ്ങളുടെ വിഷമം പറഞ്ഞാൽ മനസ്സിലാകുകയെന്ന് പൊലീസുകാരുൾപ്പെടെ പലരോടും അന്വേഷിച്ച് വീട്ടമ്മമാർ വൈകീട്ട് വരെ പ്രദേശത്ത് അലഞ്ഞ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.