സഹൃദയ കോളജില്‍ അധ്യയന വര്‍ഷാരംഭം

കൊടകര: സഹൃദയ എന്‍ജിനീയറിങ് കോളജില്‍ അധ്യയന വര്‍ഷാരംഭം അസി. കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായി. ഡോക്ടറേറ്റ് ലഭിച്ച ഫാ. ജിനൊ മാളക്കാരന്‍, കെ.ആര്‍. ജോയ്, എം.എസ്. ഗീത, തുടങ്ങിയവരെ ആദരിച്ചു. കോളജ് ന്യൂസ് ലെറ്റര്‍ ബിഷപ് പ്രകാശനം ചെയ്തു. മികച്ച പ്രോജക്ടുകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍, അസോ. ഫിനാന്‍സ് ഓഫിസര്‍ ഫാ. ജെയ്‌സന്‍ കരിപ്പായി, ജോ.ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ് വളവി, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അജിത് ജോണ്‍ ചെറിയാന്‍, ഡോ. കെ.ആര്‍. ജോയ്, ജിബിന്‍ ജോസ്, വിഷ്ണു പ്രസാദ്, പി.ടി.എ അംഗം എം.എല്‍. റാഫേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.പി.സി ദിനാചരണം കൊടകര: ഗവ. നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ എസ്.പി.സി ദിനം ആചരിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സുധ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര സി.ഐ കെ.കെ. സുമേഷ് എസ്.പി.സി ദിന സന്ദേശം നല്‍കി. പ്രധാനാധ്യാപിക പി.പി. മേരി, പി.ടി.എ പ്രസിഡൻറ് സന്തോഷ് കുമാര്‍ എന്നിവർ സംസാരിച്ചു. സി.പി.ഒ സന്ധ്യ എസ്.പി.സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡ്രില്ലിങ് ഇന്‍സ്ട്രക്ടര്‍ നിഖിലന്‍, എ.സി.പി.ഒ ഷീല, എസ്.പി.സി യൂനിറ്റി​െൻറ സാമൂഹികസേവന പദ്ധതിയായ ഫ്രണ്ട്‌സ് അറ്റ് ഹോം മിനി പ്രോജക്ടി​െൻറ ഉദ്ഘാടനം പി.ടി.എ വൈസ് പ്രസിഡൻറ് ഷെറിന്‍ നിര്‍വഹിച്ചു. ഇമ്മാനുവേല്‍ കൃപ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള നിത്യോപയോഗ സാമഗ്രികളുടെ സമാഹരണത്തിന് ആദ്യ സംഭാവന പ്രധാനാധ്യാപിക പി.പി. മേരി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.