കോണ്‍ഗ്രസ് ഐയില്‍ നിന്ന് രാജിവെച്ചവർ കോണ്‍ഗ്രസ് എസില്‍

ഗുരുവായൂര്‍: വിവിധ തലങ്ങളിലെ ഭാരവാഹികള്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് ഐയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അനൂപ് പെരുമ്പിലാവില്‍, കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് പി.എന്‍. പെരുമാള്‍, മഹിള കോണ്‍ഗ്രസ് ജില്ല നിര്‍വാഹക സമിതിയംഗം അജിത ഗോപാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി. ലക്ഷ്മിദേവി എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എസില്‍ ചേരുന്നത്. തങ്ങള്‍ക്കൊപ്പം ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 200 ഓളം പേര്‍ കോണ്‍ഗ്രസ് എസില്‍ ചേരുന്നുണ്ടെന്ന് പാര്‍ട്ടി വിട്ടവര്‍ അവകാശപ്പെട്ടു. ഞായറാഴ്ച രാവിലെ പത്തിന് മാത കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പുതിയ അംഗങ്ങളെ കോണ്‍ഗ്രസ് എസിലേക്ക് സ്വീകരിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് സി.ആര്‍. വത്സന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ഭരണസമിതിയിലെ കോണ്‍ഗ്രസ് എസ് പ്രതിനിധിയായ ഉഴമലക്കല്‍ വേണുഗോപാലിന് സ്വീകരണം നല്‍കും. പി.കെ. സെയ്താലിക്കുട്ടി, അനൂപ് പെരുമ്പിലാവില്‍, പി.എന്‍. പെരുമാള്‍, അജിത ഗോപാലകൃഷ്ണന്‍, ടി.കെ. ശശിധരന്‍, മായാമോഹനന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.