പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനാചരണം നടത്തി. പി.ടി.എ പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ എൻ.പി. സത്യൻ പുതിയ ജൂനിയർ ബാച്ചിനുള്ള യൂനിഫോം വിതരണം ചെയ്തു. പ്രധാനാധ്യാപിക ടി.എസ്. ദേവിക, കിഷോർ, സി.പി.ഒ എ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സി. അഹമ്മു അനുസ്മരണം പെരുമ്പിലാവ്: അൻസാരി ചാരിറ്റബിൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ സി. അഹമ്മു അനുസ്മരണം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സേവന രംഗത്ത് ദീർഘദൃഷ്ടിയോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു സി. അഹമ്മു എന്ന് യോഗം അഭിപ്രായപ്പെട്ടു. സാമൂഹിക സേവന രംഗത്ത് അദ്ദേഹം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിെൻറ ഇച്ഛാശക്തിയുടെ ഫലമായി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവന്നുവെന്നും അഭിപ്രായപ്പെട്ടു. ട്രസ്റ്റ് സെക്രട്ടറി ഇ.എ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി. മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. സലീൽ ഹസ്സൻ, വിമൻസ് കോളജ് പ്രിൻസിപ്പൽ ഫരീദ അൻസാരി, ജോ.സെക്രട്ടറി ടി.ബി. കുഞ്ഞിമോൻ, അഡ്മിനിസ്ട്രേറ്റർ കെ.എം. ഷാജു, ഡോ. സി.എ. ഫൈസൽ, എം.എ. കമറുദ്ദീൻ, അധ്യാപകരായ ഒ.എ. ചന്ദ്രൻ, കെ.വി. നാൻസി, ഹബീബ് റഹ്മാൻ, സഫിയ ഷംസുദ്ദീൻ, അബ്ദുൽ മാജിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.