അരനൂറ്റാണ്ടിനു ശേഷം അക്ഷരമുറ്റത്ത് അവർ ഒത്തുകൂടി

പെരുമ്പിലാവ്: 54 വർഷത്തിനു ശേഷം ഒത്തുകൂടി അവർ ഓർമകൾ പങ്കുവെച്ചു. ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1964-65 വർഷത്തെ വിദ്യാർഥികളാണ് ഒരുമിച്ചുകൂടിയത്. ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം ഉച്ചഭക്ഷണവും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. പ്രിൻസിപ്പൽ ഗീത ജോസഫ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികളായ കമ്മുകുട്ടി, ഗംഗാധരൻ എന്നിവർ അധ്യാപകരെ ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ടി.എസ്. ദേവിക, റിട്ട. എ.ഡി.എം രാജൻ, കെ.പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.