ചാവക്കാട്: വൻ തോതിൽ പൊലീസിനെ വിന്യസിച്ചും ഭീകരത സൃഷ്ടിച്ചും നടത്തുന്ന ദേശീയപാത സർവേക്കെതിരെ ആക്ഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പാപ്പാളിയിൽ നിന്ന് ആരംഭിച്ച മാർച്ച് അണ്ടത്തോട് സെൻററിൽ സമാപിച്ചു. പുതിയ അലൈൻെമൻറ് പൂർണമായും അശാസ്ത്രീയവും ഏകപക്ഷീയവുമായതിനാൽ ജനഹിതം മാനിച്ചു മുപ്പത് മീറ്ററിൽ പദ്ധതി തയാറാക്കണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ഇ.വി. മുഹമ്മദലി ആവശ്യപ്പെട്ടു. ജനങ്ങളെ ഭീഷണിപ്പെടുത്തി നടക്കുന്ന സർവേ നടപടി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. ഹംസകുട്ടി പറഞ്ഞു. വി. സിദ്ദീഖ് ഹാജി, ജില്ല കൺവീനർ സി.കെ. ശിവദാസൻ, ഉസ്മാൻ, ഹുസൈൻ, മുഹമ്മദ്, സി. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.