ചാവക്കാട്: ദേശീയപാത വികസനം സംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പരാമർശമില്ലാത്ത വീടിന് മുന്നിൽ കല്ലിടാനെത്തിയത് തർക്കത്തെത്തുടർന്ന് മാറ്റിവെച്ചു. ദേശീയപാത വികസനത്തിെൻറ ഭാഗമായി അളവെടുപ്പിന് മന്ദലാംകുന്ന് പരേതനായ എം.സി. അബ്ദുവിെൻറ മകൻ എം.സി. ഇഖ്ബാലിെൻറ വീട്ടുമുറ്റത്ത് പാകിയ ടൈൽസ് ഇളക്കി മാറ്റി കല്ലിടുമ്പോഴാണ് വീട്ടുകാർ തടഞ്ഞത്. വിജ്ഞാപന പ്രകാരം ക്രമനമ്പർ 989ൽ സർവേ നമ്പർ129/7 എന്നുള്ളത് തെറ്റായി കണ്ടാണ് 129 /1 എന്ന സർവേ നമ്പറിലുള്ള ഭൂമിയിൽ അളന്ന് കല്ലിട്ടതെന്നാണ് വീട്ടുകാരുടെ ആരോപണം. വീട്ടുമുറ്റത്ത് പാകിയ ടൈൽ കുത്തി പൊളിച്ചതോടെ എതിർപ്പുമായി വന്ന ഇഖ്ബാലും ബന്ധു സലീമും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ആരോട് ചോദിച്ചാണ് ഭൂമിയിൽ പ്രവേശിച്ചതെന്നായി ചോദ്യം. വിജ്ഞാപനം പ്രകാരം കാണിച്ചിട്ടുള്ള അലൈൻമെൻറിൽ മന്ദലാംകുന്ന് ജുമാഅത്ത് പള്ളി ഒഴിവാക്കി തെക്ക് ഭാഗത്തെ എടയൂർ മുതൽ മന്ദലാംകുന്ന് സെൻററിനു കിഴക്ക് ഭാഗത്തുകൂടി ജുമാഅത്ത് പള്ളി കുളം വഴിയാണ് പുതിയ പാത കടന്നു പോകുന്നത്. അതിനാൽ സ്വാഭാവികമായും അലൈൻമെൻറ് ഇഖ്ബാലിെൻറ മുറ്റത്ത് കൂടിയാണുള്ളതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും വീട്ടുകാർ കല്ലിടാൻ സമ്മതിച്ചില്ല. പിന്നീട് സലീം ദേശീയപാത ലൈസൻ ഓഫിസർ എ.െക. വാസുദേവനെ സമീപിച്ച് പ്രശ്നം വിശദീകരിച്ചു. ഇവർ തമ്മിൽ സംസാരിച്ച് തർക്കമായതോടെ നാട്ടുകാർ ചുറ്റും തടിച്ചു കൂടി. സംഭവമറിഞ്ഞ് പാപ്പാളി ഭാഗത്ത് നിന്ന് ഭൂവിഭാഗം െഡപ്യൂട്ടി കലക്ടർ ഐ. പാർവതി ദേവിയുമെത്തി സംസാരിച്ചെങ്കിലും കല്ലിടാൻ സലീം അനുവദിച്ചില്ല. വിജ്ഞാപനത്തിൽ അബദ്ധം പറ്റിയതാണെന്നും അലൈൻമെൻറ് പ്രകാരം കല്ലിടുന്നതിൽ തെറ്റില്ലെന്നും െഡപ്യൂട്ടി കലക്ടർ നൽകിയ വിശദീകരണത്തേയും സലീം വകവെച്ചില്ല. വേണമെങ്കിൽ ഇക്കാര്യം ദേശീയപാതയുടെ ഉന്നതാധികാരികളെ അറിയിച്ച് അടുത്ത വിജ്ഞാപനത്തിൽ ഉൾപ്പെടുത്താമെന്ന് അവർ പറഞ്ഞു. എങ്കിൽ അപ്പോൾ തങ്ങളുടെ വിശദീകരണവും കേട്ട് കല്ലിട്ടാൽ മതിയെന്നായി സലീം. എന്ത് വേണമെന്ന് ആലോചിക്കാമെന്ന് െഡപ്യൂട്ടി കലക്ടർ വ്യക്തമാക്കിയതോടെയാണ് തർക്കം അവസാനിച്ചത്. എന്നാൽ ഇതോടെ മന്ദലാംകുന്ന് ഭാഗത്തെ മറ്റു അളവെടുപ്പ് നിർത്തിവെച്ച് ബദർ പള്ളി ഭാഗത്ത് നിന്ന് തെക്കോട്ടാണ് ആരംഭിച്ചത്. വ്യാഴാഴ്ച കടിക്കാട് വില്ലേജിലെ പാപ്പാളി, പുന്നയൂർ വില്ലേജിലെ എടയൂർ എന്നിവിടങ്ങളിൽ രണ്ട് വിഭാഗമായാണ് അളവെടുപ്പ് ആരംഭിച്ചത്. എടയൂരിൽ നിന്ന് വടക്കോട്ട് വരുന്നത് ബൈപാസ് പാതയാണ്. തർക്കമുണ്ടായ ശേഷം ആരംഭിച്ച അളവെടുപ്പ് വൈകീട്ട് നാലരയോടെ അകലാട് റഹ്മത്ത് കമ്യൂണിറ്റി ഹാളിെൻറ പരിസരത്തെത്തിയതോടെയാണ് സമാപിച്ചത്. വ്യാഴാഴ്ച രണ്ട് ഭാഗത്തുമായി മൊത്തം മൂന്ന് കിലോമീറ്ററോളം ഭാഗത്തെ അളവെടുപ്പാണ് പൂർത്തിയാക്കിയത്. ഫോട്ടോ: ദേശീയപാത വികസനത്തിെൻറ ഭാഗമായി കല്ലിടുന്നത് സംബന്ധിച്ച് െഡപ്യൂട്ടി കലക്ടർ ഐ. പാർവതി ദേവിയും വീട്ടുകാരും തമ്മിൽ മന്ദലാംകുന്നിലുണ്ടായ തർക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.