ഗുരുവായൂർ: ദേവസ്വം ക്ലോക്ക് മുറികൾ ഭക്തർക്ക് സൗജന്യമായി അനുവദിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ക്ലോക്ക് മുറികൾ കരാറെടുക്കുന്നവർ സാധനങ്ങൾ സൂക്ഷിക്കുന്ന ഭക്തരിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡൻറ് ബാലൻ വാറനാട്ട് അധ്യക്ഷത വഹിച്ചു. ഷൈൻ മനയിൽ, കെ. അരവിന്ദാക്ഷൻ, രാമചന്ദ്രൻ പല്ലത്ത്, പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രചാരണ ജാഥക്ക് തുടക്കം ഗുരുവായൂർ: സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സംഗമത്തിെൻറ പ്രചാരണാർഥം ഗുരുവായൂർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ ജാഥ തുടങ്ങി. ജില്ല സെക്രട്ടറി പി.ബി. അനൂപ് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ കെ.എൻ. രാജേഷിന് പതാക കൈമാറി. എം.കെ. രമേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി. അനൂപ്, മേഖല പ്രസിഡൻറ് വിഷ്ണു വസന്തകുമാർ, ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീജ സുഭാഷ്, വിശാൽ ഗോപാലകൃഷ്ണൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ആർ. സൂരജ്, ഉണ്ണി വാറണാട്ട്, സിന്ധു ബാബു എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പടിഞ്ഞാറേനടയിൽ നടക്കുന്ന സമാപന യോഗം എസ്.എഫ്.ഐ അഖിലേന്ത്യ വൈസ് പ്രസിഡൻറ് ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.