കുന്നംകുളം: തലമുറകളായി പട്ടയത്തിനുള്ള മുറവിളിക്ക് പരിഹാരമാകുന്നു. നഗരസഭ പ്രദേശമായ അടുപ്പൂട്ടി മേഖലയിൽ 93 പേർ ഉൾപ്പെടെ 103 പേർക്കാണ് പട്ടയം നൽകാനുള്ള നടപടി പുരോഗമിക്കുന്നത്. ഇതിെൻറ ഭാഗമായി കുന്നംകുളം സീനിയർ ഗ്രൗണ്ടിന് സമീപത്തെ അടുപ്പൂട്ടി കുന്നിൽ തഹസിൽദാർ ടി. ബ്രീജാകുമാരിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുന്നംകുളം, ചൊവ്വന്നൂർ, കാണിപ്പയ്യൂർ വില്ലേജുകളിൽ ഉൾപ്പെടുന്നതാണ് 103 പേർ. അടുപ്പൂട്ടി മേഖലയിലെ 93 പേർക്ക് പട്ടയം നൽകണമെന്ന ആവശ്യം 2010ൽ കൗൺസിൽ യോഗത്തിൽ തീരുമാനിച്ച് അന്നത്തെ ഭരണസമിതി സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി വേഗത്തിലാക്കാൻ കലക്ടർ കുന്നംകുളം തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുള്ളത്. അളന്ന് സ്ഥലം നിർണയിക്കുകയാണ് ലക്ഷ്യമിടുന്നത്. റവന്യൂ രേഖകളിൽ ഇത് ശ്മശാനഭൂമിയെന്ന പേരിലാണ് കിടക്കുന്നത്. പട്ടയം അനുവദിക്കുന്ന നടപടിയുടെ ഭാഗമായി സ്ഥലങ്ങളുടെ അതിർത്തി നിർണയിക്കാൻ പുല്ല് വെട്ടി തെളിക്കാനും സമീപവാസികളോടും വീട്ടുകാേരാടും നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ അളക്കൽ ആരംഭിക്കും. ഓരോ വീട്ടുകാർക്കും ഉടമസ്ഥ സർട്ടിഫിക്കറ്റ് നഗരസഭ കൊടുത്തിരുന്നതിനാൽ അത് ഉപയോഗപ്പെടുത്തി തിരിച്ചറിയൽ കാർഡ്, റേഷൻകാർഡ്, ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഓരോരുത്തരും സമ്പാദിച്ചിരുന്നു. എന്നാൽ ഉടമസ്ഥ അവകാശം ഉണ്ടായിരുന്നവർ മരണപ്പെട്ടാൽ തലമുറകൾക്ക് അത് അനുവദിച്ച് കിട്ടാനുള്ള പ്രയാസമാണ് നിലനിന്നിരുന്നത്. പട്ടയം അനുവദിക്കുന്നതിലൂടെ ആ പ്രശ്നത്തിന് പരിഹാരമാകും. അളവ് നിർണയിച്ച് ഒരാഴ്ചക്കകം കലക്ടർക്ക് റിപ്പോർട്ട് നൽകാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.