പാവറട്ടി: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ചേർന്ന പഞ്ചായത്ത് അടിയന്തര ഭരണ സമിതി യോഗത്തിൽ അംഗങ്ങൾ തമ്മിൽ തർക്കം. എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പ്രസിഡൻറ് അബു വടക്കയിലിനെ തടഞ്ഞുവെച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. യു.ഡി.എഫ് അംഗങ്ങൾ സെക്രട്ടറിയെയും ഘെരാവോ ചെയ്തു. സർക്കാർ ജീവനക്കാരെൻറ ജോലി തടസ്സപ്പെടുത്തിയതിന് ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞപ്പോൾ ഘെരാവോ അവസാനിപ്പിച്ചു. അറസ്റ്റ് ചെയ്ത ബി.ജെ.പി അംഗങ്ങളായ മണികണ്ഠൻ, സബിഷ് മരുതയൂർ, എൽ.ഡി.എഫ് അംഗങ്ങളായ ദ്രുപതി, രവി ചെറാട്ടി, വി.കെ. ജോസഫ്, ശോഭ രഞ്ജിത്ത് എന്നിവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. യു.ഡി.എഫ് അംഗങ്ങളായ പ്രസിഡൻറ് അബുവടക്കയിൽ, സി.പി. വൽസല, ഷൈനി ഗിരീഷ്, എൻ.പി. കാദർ മോൻ, ഗ്രേസി ഫ്രാൻസീസ്, വിമല, നൂർജഹാൻ ബഷീർ, മിനി ലിയോ എന്നിവർ ഘെരാവോക്ക് നേതൃത്വം നൽകി. പ്രകടനത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉമ്മർ സലീം നേതൃത്വം നൽകി. കഴിഞ്ഞ വേനലിൽ കുടിവെള്ളം വിതരണം ചെയ്തതിൽ 10 ലക്ഷം രൂപ െചലവഴിച്ചതിൽ അഴിമതിയുെണ്ടന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.