തൃശൂര്‍: ദേശീയപാത വികസനത്തിന് കുടിയൊഴിപ്പിക്കപ്പെടുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല എക്‌സി.കമ്മിറ്റി ആവശ്യപ്പെട്ടു. കടുത്ത മനുഷ്യാവകാശ ലംഘനത്തിലൂടെയാണ് ഭൂമി ഏറ്റെടുക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ചാണ് സര്‍വേ നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ ആയിരക്കണക്കിന് പരാതികളില്‍ ഒന്ന് പോലും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ജനഹിതം മാനിക്കാനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കി റോഡ് 30 മീറ്ററില്‍ പണി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തയാറാവണമെന്നും എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എം.കെ. അസ്ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എ. ഉഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.എം. കുഞ്ഞിപ്പ, കെ.കെ. അജിത, സലാം, ഹംസ എളനാട്, സുലേഖ അബ്ദുല്‍ അസീസ്, എം.വി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.