വിമലഗിരി പബ്ലിക് സ്‌കൂൾ വഴി തടയൽ: സമരക്കാർക്കെതിരെയും രക്ഷിതാക്കൾക്കെതിരെയും കേസ്​

തൃശൂർ: കരുവാൻകാട് വിമലഗിരി പബ്ലിക് സ്‌കൂളിൽ അധ്യാപകരെ പിരിച്ചു വിട്ടതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ സമരസമിതി നടത്തിയ വഴിതടയൽ സമരം സംഘർഷത്തിൽ കലാശിച്ചു. സമരം ചെയ്ത അമ്പതോളം പേരെയും വിദ്യാർഥികൾക്ക് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് എതാനും രക്ഷിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ എേട്ടാടെയാണ് സംഭവത്തിന് തുടക്കം. കുണ്ടുകാട് നിർമല സ്‌കൂളിനടുത്തും താണിക്കുടം സ​െൻററിലുമാണ് സമരസമിതി വഴിതടഞ്ഞത്. സമരത്തെത്തുടർന്ന് താണിക്കുടം - കുണ്ടുകാട് റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വിദ്യാർഥികളെ വഴിയിൽ തടയുന്ന സമര രീതിക്കെതിരെയും മാനേജ്‌മ​െൻറ് തീരുമാനത്തിനെതിരെയും പ്രതിഷേധം ഉയർന്നു. ഇതിനിടെ എ.സി.പി വി.കെ.രാജു, ഈസ്റ്റ് സി.ഐ കെ.സി.സേതു എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി എതാനും പേരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് സ്‌കൂളിലേക്ക് പ്രകടനം നടത്തിയ ശേഷം സമരം അവസാനിപ്പിച്ചു. ധർണ സി.പി.എം ഏരിയ സെക്രട്ടറി എം.എം.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. രവി അധ്യക്ഷത വഹിച്ചു. തുടർന്ന് മാടക്കത്തറ പഞ്ചായത്ത് പ്രസിഡൻറ് വിനയൻ ഉൾെപ്പടെയുള്ള സമരക്കാരെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ എതാനും രക്ഷിതാക്കളെ പൊലീസ് സെ്റ്റഡിയിലെടുത്തത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചു. സമരത്തിൽ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപണം രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. രണ്ട് മാസത്തിലേറെയായി ഇവിടെ അധ്യാപക സമരം നടക്കുകയാണ്. അധ്യാപകരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. അതേസമയം, എ.സി.പി വി.കെ.രാജുവി​െൻറ സാന്നിധ്യത്തിൽ സമരസമിതി നേതാക്കൾ രക്ഷിതാക്കളുടെ പ്രതിനിധികൾ, മനേജ്‌മ​െൻറ് എന്നിവരുമായി നടത്തിയ ചർച്ചക്കൊടുവിൽ വിമലഗിരി സ്‌കൂളിലെ വഴിതടയൽ സമരം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.