കൊടുങ്ങല്ലൂർ: മതിലിൽ പോസ്റ്റർ ഒട്ടിക്കുന്നതുമായ തർക്കത്തിൽ ബധിരനും മൂകനുമായയാളെ മർദിച്ചെന്ന കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ ചാപ്പാറ പൊന്നാത്ത് അനീസ് (32) അറസ്റ്റിൽ. ജൂലൈ നാലിന് രാത്രി പേത്താടെയാണ് കേസിനാസ്പദ സംഭവം. കൊടുങ്ങല്ലൂർ തെക്കേനടയിൽ ഡയലോഗ് കൊടുങ്ങല്ലൂർ എന്ന സംഘടനയുടെ പോസ്റ്റർ ഒട്ടിക്കാൻ വന്ന കൊടുങ്ങല്ലൂർ ഉഴവത്തുകടവ് സ്വദേശി സന്തോഷിനാണ് മർദനമേറ്റത്. സന്തോഷ് ഒട്ടിച്ചപോസ്റ്ററുകൾ കീറിക്കളഞ്ഞ ഇവർ ആ സ്ഥാനത്ത് തങ്ങളുടെ സംഘടനയുടെ പോസ്റ്റർ ഒട്ടിച്ചെന്നും ഇത് ആംഗ്യഭാഷയിൽ ചോദ്യം ചെയ്ത പരാതിക്കാരനെ തല്ലിയെന്നുമാണ് പരാതി. പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ് ചിത്രം എടുക്കാൻ പരാതിക്കാരൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ വാങ്ങി നിലത്തെറിഞ്ഞതായും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.