'വർഷ ഋതു' ചിത്രകല ക്യാമ്പ്

തൃശൂർ: കേരള ലളിതകല അക്കാദമി സംഘടിപ്പിക്കുന്ന ആഗസ്റ്റ് ഒന്നു മുതൽ അഞ്ചുവരെ അടൂരിൽ നടക്കും. പള്ളിക്കൽ ഗ്രാമപഞ്ചായത്ത്, സാപ്ഗ്രീൻ കലാകൂട്ടായ്മ, മേടയിൽ രാമൻ ഉണ്ണിത്താൻ സ്മാരക ലളിതകല പഠന കേന്ദ്രം എന്നിവയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് ബുധനാഴ്ച വൈകിട്ട് മൂന്നിന് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിക്കും. അടൂർ പള്ളിക്കൽ മേടയിൽ ഭവനാങ്കണത്തിൽ നടത്തുന്ന ക്യാമ്പിനോടനുബന്ധിച്ച് ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ കുട്ടികൾക്കുള്ള കലാപരിശീലന പരിപാടിയും ഉണ്ടാകും. അഞ്ചിന് വൈകിട്ട് മൂന്നിന് നടത്തുന്ന സമാപന സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇ.വി. കൃഷ്ണപിള്ള പുരസ്കാരം എം.എ. ബേബി എഴുത്തുകാരൻ ബെന്യാമിന് സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.