നഗരസഭ േയാഗം കടമുറികളുടെ വാടക ഒാൺലൈൻ പേമെൻറാകും : സാമൂഹ്യ സുരക്ഷ പെൻഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആധാർ ഇല്ലാത്ത കിടപ്പു രോഗികൾക്കും, യാത്ര ചെയ്യാൻ സാധിക്കാത്ത മാനസിക വെല്ലുവിളി നേരിടുന്നവർക്കും ആധാർ നൽകാൻ നടപടിയെടുക്കാൻ നഗരസഭ യോഗം തീരുമാനിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ കടമുറികളുടെ വാടക ഒാൺലൈൻ പേമെൻറ് സംവിധാനം ഉപയോഗിച്ച് ചെയ്യും. എച്ച്.ഡി.എഫ്.സി ബാങ്കുമായി കരാറിലെത്തി. കോട്ടപ്പുറം ചന്തയിൽ, ചന്ത ദിവസം കെട്ടുന്ന ഷെഡ് അതത് ദിവസം പൊളിച്ച് മാറ്റും. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനും കർശന നിർദേശം നൽകും. മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് നഗരസഭ ഒാഫിസിന് സമീപത്തെ വനിത വിശ്രമകേന്ദ്രത്തിൽ മുലയൂട്ടൽ കേന്ദ്രം ആരംഭിക്കും. ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. ഹണി പീതാംബരൻ, വി.ജി. ഉണ്ണികൃഷ്ണൻ, സി.സി. വിപിൻ ചന്ദ്രൻ, കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, ശോഭ ജോഷി, വി.എം. ജോണി, ലതഉണ്ണികൃഷ്ണൻ, സി.കെ. രാമനാഥൻ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.