കൊടുങ്ങല്ലൂർ താലൂക്കിലെ പുഴയോര പ്രദേശങ്ങളിൽ ജാഗ്രതയിൽ

കൊടുങ്ങല്ലൂർ: ഇടുക്കി ഡാം തുറന്നാൽ വെള്ളമെത്താൻ സാധ്യത കൽപ്പിക്കപ്പെടുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ പുഴയോര പ്രദേശങ്ങളിൽ അധികൃതർ ജാഗ്രതയിൽ. അഴീക്കോട്, മേത്തല, പൊയ്യ, വില്ലേജുകളിലാണ് അധികൃതർ ശ്രദ്ധിക്കുന്നത്. വെള്ളമെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ കുറിച്ച് ജനപ്രതിനിധികളെ ഉൾപ്പെടുത്തിയാണ് നിർദേശങ്ങൾ നൽകുന്നത്. പുഴകളും, ജലാശയങ്ങളും നിറഞ്ഞ് കവിഞ്ഞാൽ പുഴയോര മേഖലയിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാൻ വേണ്ട നിർദേശങ്ങളാണ് നൽകുന്നത്. ഇതിനായി ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാൻ പറ്റിയ സ്കൂളുകളും മറ്റും മുൻകൂട്ടി കണ്ട് വെക്കാനും നിർദേശമുണ്ട്. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ തുടങ്ങിയ വിവിധങ്ങളായ വകുപ്പുകൾക്കും നിർദേശങ്ങൾ നൽകിയതായും അധികൃതർ അറിയിച്ചു. അതേസമയം വലിെയാരു ഭീഷണി ഉണ്ടാകില്ലെന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന യോഗത്തി​െൻറ അടിസ്ഥാനത്തിലാണ് പ്രാദേശിക തലത്തിലുള്ള നടപടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.