ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കിയുള്ള പ്രവർത്തനം മാതൃകാപരം ആമ്പല്ലൂര്‍: ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സഹകരണ പ്രസ്ഥാനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് മാതൃകാപരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അളഗപ്പനഗര്‍ സഹകരണ കണ്സോര്ഷ്യത്തിെൻറ നേതൃത്വത്തില്‍ വിപണിയിലെത്തിക്കുന്ന സുഭക്ഷ്യ മഞ്ഞള്‍പ്പൊടി വിതരണം മണ്ണംപേട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുഭക്ഷ്യ മഞ്ഞള്‍പ്പൊടി കണ്‍സ്യൂമര്‍ ഫെഡിെൻറ സ്റ്റാളുകളിലൂടെ ഓണവിപണിയില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേശ്വരി, സഹകരണ സംഘം ജോയൻറ് രജിസ്ട്രാര്‍ ടി.കെ. സതീഷ്‌കുമാര്‍, സി.പി.എം കൊടകര ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍, പി.ജി. മോഹനന്‍, ഡേവീസ് അക്കര, കെ.എം. ചന്ദ്രന്‍, എ.എസ്. ജിനി, പി.കെ. വിനോദന്‍, കെ.ആര്‍. മിനി, കെ.കെ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. വൈദ്യുതി മുടങ്ങും ആമ്പല്ലൂര്‍: പൂക്കോട്, പച്ചളിപ്പുറം, വട്ടണാത്ര, വളഞ്ഞൂപ്പാടം എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.