ചാവക്കാട്: സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് വിനോദ സഞ്ചാര മേഖലയില്‍ അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബ്ലാങ്ങാട് ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ ബീച്ചുകളുടെ സൗന്ദര്യവത്കരണം സര്‍ക്കാറിെൻറ പരിഗണനയിലുള്ള കാര്യമാണ്. ഉത്തരമലബാറില്‍ 350 കോടിയുടെ വിപുല ടൂറിസം പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബീച്ച് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 2.25 കോടിയുടെ നിർമാണ പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ജില്ല നിര്‍മിതി കേന്ദ്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. ഒരു വർഷത്തിനകം നിർമാണം പൂര്‍ത്തീകരിക്കും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.എച്ച്. സലാം, എ.സി. ആനന്ദന്‍, കൗണ്‍സിലര്‍ കെ.കെ. കാര്‍ത്യായനി, നിര്‍മിതി കേന്ദ്രം പ്രതിനിധി ബോസ്‌കോ, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികളായ എം. കൃഷ്ണദാസ്, എം.ആര്‍. രാധാകൃഷ്ണന്‍, എ.എം. സതീന്ദ്രന്‍, കെ.വി. ഷാനവാസ്, ജലീല്‍ വലിയകത്ത്, കെ.എന്‍. പ്രസന്നന്‍, ലാസര്‍ പേരകം, ഇ.പി. സുരേഷ് കുമാര്‍, പി.കെ. സെയ്താലിക്കുട്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.