തൃശൂർ: രണ്ടു വർഷം മുമ്പ് ജനിച്ച റിലയൻസ് ജിയോയെ വെല്ലാൻ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയർടെല്ലിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി േവാഡഫോണും െഎഡിയയും ഒറ്റ കമ്പനിയാവുേമ്പാൾ ഏറ്റവും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുന്നത് രണ്ടു സ്ഥാപനത്തിലെയും പകുതിയോളം ജീവനക്കാർ. കോർപറേറ്റ് ഒാഫിസുകളിലെ ജീവനക്കാർ മുതൽ ഫ്രാഞ്ചൈസി തലംവരെ രണ്ട് കമ്പനികളിലുമായി ഏകദേശം 20,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് ടെലികോം രംഗത്തെ ചലനങ്ങൾ നിരീക്ഷിക്കുന്നവർ വിലയിരുത്തുന്നത്. ലയനത്തിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അന്തിമാംഗീകാരം നൽകി. നിലവിൽ എയർെടല്ലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി. റിലയൻസ് ജിയോയുടെ വരവോടെ പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ ഉൾപ്പെടെ എല്ലാ ടെലികോം കമ്പനികളും നിലയില്ലാക്കയത്തിലാണ്. എയർടെൽ ഇക്കഴിഞ്ഞ ജൂണിൽ അവസാനിച്ച ആദ്യപാദത്തിൽ 940 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞവർഷം ഇതേ സമയത്ത് 834 കോടി രൂപ ലാഭം നേടിയതാണ്. വോഡഫോണും െഎഡിയയും ഒറ്റ കമ്പനിയാവുന്നതോടെ എയർടെൽ രണ്ടാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും. രാജ്യത്ത് വോഡഫോണിലും െഎഡിയയിലും ഏകദേശം 20,000 പേർ വീതം ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനതല ഒാഫിസ് വരെയാണ് സ്ഥിരം ജീവനക്കാരുള്ളത്. ബാക്കി ഫ്രാഞ്ചൈസികളുടെ ജീവനക്കാരാണ്. രണ്ടു സ്ഥാപനത്തിനും കൂടി ഇനി ഒറ്റ ഒാഫിസ് മതി. അതോടെ പകുതിയോളം ഒാഫിസുകൾ പൂട്ടും. അതുവഴി നടത്തിപ്പ് ചെലവ് കുറയും. ജീവനക്കാരുടെ കാര്യവും അതുപോലെയാണ്. ഏറ്റവുമധികം പേർ ജോലി ചെയ്യുന്നത് മാർക്കറ്റിങ് വിഭാഗത്തിലാണ്. ഇനി ഒറ്റ കമ്പനിക്കുള്ള ആൾ മതി. ഇത്തരമൊരവസ്ഥ രണ്ടു കമ്പനികളിലെയും ജീവനക്കാർ പ്രതീക്ഷിച്ചിരുന്നുെവന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.