ബസിൽ മാലപൊട്ടിക്കാൻ ശ്രമിച്ച സ്ത്രീയെ ഓടിച്ചിട്ട് പിടികൂടി

തൃശൂർ: ബസിൽ മാലപൊട്ടിക്കാൻ ശ്രമിച്ച് ഇറങ്ങിയോടിയ വനിതയെ പിന്തുടർന്നു പിടികൂടി. പാമ്പൂരിൽ താമസമാക്കിയ തമിഴ്നാട്ടുകാരി മഞ്ജു(35)വിനെയാണ് മാടക്കത്തറ കിഴക്കൂട്ട് ശശീന്ദ്ര‍​െൻറ ഭാര്യയും സമഗ്രശിക്ഷ അഭിയാൻ ജില്ല ഓഫിസറുമായ പുഷ്പലത പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ മണ്ണുത്തിയിൽനിന്ന് നഗരത്തിലേക്കുള്ള ബസിലാണ് സംഭവം. ജില്ല ജനറൽ ആശുപത്രി സ്റ്റോപ്പിൽ ഇറങ്ങാൻ എഴുന്നേൽക്കുന്നതിനിടെയായിരുന്നു പുഷ്പലതയുടെ മാലപൊട്ടിച്ചത്. മാല കഴുത്തിൽ തൂങ്ങിക്കിടക്കുന്നതുകണ്ട പുഷ്പലത തൊട്ടുപിന്നിൽ നിന്ന നാടോടി സ്ത്രീയെ ചോദ്യം ചെയ്തു. മറ്റു യാത്രക്കാരും അടുത്തു കൂടിയതോടെ സ്ത്രീ ബസിൽ നിന്നിറങ്ങ‌ിയോടി. പിറകെ ഓടിയ പുഷ്പലത പാറമേക്കാവ് ക്ഷേത്രത്തിന് സമീപം സബ്വേക്കരികിൽ വെച്ച് പിടികൂടി. ഇവരെ പിങ്ക് പൊലീസിനു കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.