തൃശൂര്‍: തൃശൂർ പൂരം വെടിക്കെട്ടിൽ സുരക്ഷ വീഴ്ചയുണ്ടായെന്ന് പരാതി. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനത്ത് വെടിമരുന്നിട്ടിരുന്നതിന് സമീപത്ത് ആനയെ തളച്ചിരുന്നത് മാറ്റാതെ വെടിക്കെട്ട് നടത്തിയതാണെന്നാണ് ആക്ഷേപം. ഉപചാരം ചൊല്ലലിന് ശേഷമുള്ള വെടിക്കെട്ടിനിടെയാണ് സംഭവം. വെടിക്കെട്ടിെൻറയും ആന ഭയപ്പെടുന്നതിെൻറയും വീഡിയോ ദൃശ്യങ്ങളടക്കമാണ് ഡി.ജി.പി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കലക്ടർ എന്നിവർക്ക് ഹെറിട്ടേജ് അനിമൽ ടാസ്കോഫ്ഴ്സ് പരാതി അയച്ചിരിക്കുന്നത്. വെടിക്കെട്ടിന് എക്സ്േപ്ലാസീവ്സ് വിഭാഗമുൾപ്പെടെ പുറപ്പെടുവിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പരാതിയിൽ ഉന്നയിക്കുന്നു. വെടിക്കെട്ട് നടക്കുന്ന പ്രദേശത്തിന് നൂറ് മീറ്റർ ചുറ്റളവിൽ മനുഷ്യരോ, മൃഗങ്ങളടക്കമുള്ളവയെയോ പാർപ്പിക്കരുതെന്നും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നുമായിരുന്നു ഡി.ജി.പിയുടെ നിർദേശം. പകൽപൂരത്തിന് ശേഷം കൊച്ചിൻ ദേവസ്വം ബോർഡ് ഓഫിസിന് മുൻവശത്ത് തേക്കിൻകാട് മൈതാനത്ത് മരച്ചുവട്ടിൽ ആനയെ തളച്ചിരുന്നു. വെടിക്കെട്ടിന് മുമ്പായി സുരക്ഷ പരിശോധനയുടെ ഭാഗമായി പൊലീസും വളൻറിയർമാരും എക്സ്േപ്ലാസീവ്സ് വിഭാഗവും സുരക്ഷ ഉറപ്പ് വരുത്താറുണ്ട്. എന്നാൽ ആനയെ നീക്കാതിരുന്നത് ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.