ചേർപ്പ് ഫെസ്​റ്റ്​

തൃശൂർ: ലഹരിക്കെതിരെ വ്യത്യസ്തമായ കാമ്പയിനുമായി ചേർപ്പിലെ നാട്ടുകാരുടെ കൂട്ടായ്മ രംഗത്ത്. കഞ്ചാവും കൂടിയ ലഹരിയും ചെറുപ്പക്കാരെ പിടികൂടുകയും നാടി​െൻറ സ്വസ്ഥതയും സമാധാനവും തകർക്കുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് കാമ്പയിനുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കളിച്ചു നടക്കേണ്ട ചെറുപ്പകാലം കഞ്ചാവിനും സോഷ്യൽ മീഡിയയിലും അഭിരമിക്കുമ്പോൾ ലോകത്തെ കീഴടക്കിയ കാൽപന്ത് കളിയിലേക്ക് അനിയന്മാരെയും കൂട്ടുകാരെയും ആകർഷിക്കുകയാണ് ലക്ഷ്യം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചേർപ്പ് മഹാത്മ മൈതാനിയിലാണ് പരിപാടി. ഗോളി ഇല്ലാത്ത കട്ട് പോസ്റ്റിലേക്ക് ഗോൾ അടിച്ച് നിറക്കണം. ഗോൾവലയത്തിലേക്ക് പന്ത് അടിച്ചുകയറ്റുന്ന മുഴുവൻ വിജയികൾക്കും സ്വർണനാണയവും കാഷ് പ്രൈസും സർട്ടിഫിക്കറ്റും അപ്പോൾ തന്നെ സമ്മാനമായി നൽകും. ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സാന്ത്വനം സഹായവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ചേർപ്പ് ഫെസ്റ്റും സംസ്ഥാന സർക്കാറി​െൻറ വിമുക്തി ലഹരി വിരുദ്ധ പദ്ധതിയുമായി സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദും സംഘാടക സമിതി ചെയർമാൻ കെ.പി. വർഗീസും കൺവീനർ കെ.കെ. ഷിഹാബും അറിയിച്ചു. മേയ് 18 മുതൽ 28 വരെ ചേർപ്പ് മഹാത്മ മൈതാനിയിലാണ് ചേർപ്പ് ഫെസ്റ്റ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.