വാടാനപ്പള്ളി: ദേശീയ പഞ്ചായത്തീരാജ് ദിനാചരണത്തിെൻറ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തില്‍ പ്രത്യേക ഗ്രാമസഭായോഗം ചേർന്നു. പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. 2017--18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി ചെലവില്‍ 97.8 ശതമാനം െചലവഴിച്ച് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള പുരസ്കാര സ്വീകരണം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. സ്ഥിരം സമിതി അധ്യക്ഷരായ എ.എ. അബു, ഒാമന മധുസൂദനന്‍, പഞ്ചായത്തംഗങ്ങളായ അനിലാല്‍, കാഞ്ചന രാജു, റീന പ്രദീപ്, ബേബി ബാബു, കെ.ബി. സമ്പാജി, കെ.ബി. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ഇന്‍-ചാര്‍ജ് - ജെ. സുധ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.