നിർമാണത്തിൽ അപാകത

അന്തിക്കാട്: ഗ്രാമപഞ്ചായത്തിലെ പടിയം, കാരാമാക്കൽ പുളികെട്ട് ചോർന്ന് ശുദ്ധജല സ്രോതസ്സുകളിൽ ഉപ്പ് വെള്ളം കയറി. കൃഷിയും നശിക്കുകയാണ്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് മാസങ്ങൾക്ക് മുമ്പ് പുതുതായി പുളിക്കെട്ട് നിർമിച്ചത്. നിർമാണത്തിലെ ക്രമക്കേടും പാളിച്ചയുമാണ് ചോർച്ചക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പുളിക്കെട്ടിലെ പലകകൾക്കിടയിലൂടെ കനോലി പുഴയിൽനിന്ന് ഉപ്പുവെള്ളം കയറുകയാണ്. മേഖലയിലെ കൃഷികൾ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. കിണറുകളിലും ഉപ്പുവെള്ളമായി. കർഷകരും പ്രദേശവാസികളും ദുരിതത്തിലായി. നാട്ടുകാർ രോഷാകുലരുമാണ്. ഒരിക്കൽ ഉപ്പുവെള്ളം കയറിയാൽ അടുത്ത പത്ത് വർഷം വരെ കിണറുകൾക്കും കൃഷിക്കും ദോഷകരമാണ്. നിർമാണത്തിലെ അപാകതയും പഞ്ചായത്ത് അധികൃതരുടെ അശ്രദ്ധയുമാണ് പുളിക്കെട്ടിൽ ഇത്രയും വേഗം ചോർച്ചയുണ്ടാകാൻ കാരണമെന്നും എത്രയും വേഗം അപാകതകൾ തീർത്ത് പ്രവർത്തനക്ഷമമാക്കണമെന്നും അന്തിക്കാട് മണ്ഡലം കോൺഗ്രസ് ആവശ്യപ്പെട്ടു. കുടുംബശ്രീ വാർഷികം വാടാനപ്പള്ളി: അരങ്ങ് 2018 എന്ന പേരിൽ സംഘടിപ്പിച്ച തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ അജന്ത ശിവരാമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇ.പി. ശശികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. ബാബു, ജനപ്രതിനിധികളായ ടി.വി. ഷൈൻ, ഇ.പി.കെ. സുഭാഷിതൻ, കെ.കെ. രജനി, കൃഷ്ണ ഘോഷ്, പി.ഐ. ഷൗക്കത്തലി, സുൽഫിക്കർ, എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.